ശശി തരൂര്‍ യുഎന്‍ ആസ്ഥാനത്തേക്ക്; കേരളത്തിന് സഹായം തേടും, കോടതി അനുമതി നല്‍കി
Recommended Video

ദില്ലി: കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ വ്യാപ്തി ലോകരാജ്യങ്ങളെ അറിയിക്കുന്നതിനും സഹായം അഭ്യര്‍ഥിക്കുന്നതിനും ശശി തരൂര്‍ എംപി ജനീവയിലേക്ക്. ദില്ലി പാട്യാല കോടതി ശശി തരൂരിന് വിദേശത്തേക്ക് പോകാനുള്ള അനുമതി നല്‍കി. അന്തരിച്ച ഐക്യരാഷ്ട്രസഭാ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്റെ കുടുംബത്തെയും അദ്ദേഹം സന്ദര്‍ശിക്കും.
ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ശശി തരൂരിന് അനുകൂലമായ തീരുമാനമാണ് കോടതി എടുത്തത്. സുനന്ദ പുഷ്‌കര്‍ കേസില്‍ ജാമ്യം അനുവദിക്കുന്ന വേളയില്‍ കര്‍ശന ഉപാധികള്‍ കോടതി മുന്നോട്ട് വച്ചിരുന്നു. ഇതില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ടാണ് ശശി തരൂര്‍ കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ശശി തരൂര്‍. സംസ്ഥാനം കടുത്ത പ്രളയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായം എത്തിക്കൊണ്ടിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ വന്‍തുക സംഭാവന ചെയ്തു കഴിഞ്ഞു. എന്നാല്‍ കൂടുതല്‍ വിദേശ രാജ്യങ്ങളുടെ പ്രതികരണം വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ലോകരാജ്യങ്ങളുടെ ശ്രദ്ധയില്‍ പ്രളയ കെടുതി വിശദമാക്കുന്നതിനും സഹായം അഭ്യര്‍ഥിക്കുന്നതിനും ശശി തരൂര്‍ ജനീവയിലേക്ക് പോകുന്നത്.
ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ ശശി തരൂരിനെതിരെ ദില്ലി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നതാണ് തരൂരിനെതിരായ കുറ്റം. കുറ്റം തരൂര്‍ നിഷേധിച്ചിട്ടുണ്ട്. ദില്ലിയിലെ ഹോട്ടല്‍ മുറിയിലാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. അമിതമായ അളവില്‍ സുനന്ദ മരുന്ന് കഴിച്ചിരുന്നുവെന്ന് ദില്ലി പോലീസ് കണ്ടെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications