കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ ദുരിതമകറ്റാന്‍ കേരളഹൗസിലെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മന്ത്രിയുടെ അഭിനന്ദനം

Google Oneindia Malayalam News

ന്യൂഡല്‍ഹി: പ്രളയബാധിത കേരളത്തിന്റെ കെടുതികളകറ്റാന്‍ കേരളഹൗസില്‍ നിന്ന് ദുരിതാശ്വാസ സാധനങ്ങള്‍ കയറ്റി അയക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ വിദ്യാര്‍ഥികള്‍ക്ക് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ അഭിനന്ദനം. കുട്ടികള്‍ക്ക് മധുരപലഹാരം നല്‍കിയും അവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തും വിദ്യാര്‍ഥികള്‍ക്കൊപ്പം ഏറെ നേരെ പങ്കിട്ട മന്ത്രി, അവര്‍ നടത്തുന്ന ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൃദയം തുറന്ന് നന്ദിയും പറഞ്ഞു.

flood


ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റുമായി കേരളഹൗസിലേക്ക് വലിയ തോതില്‍ സഹായ സാധനങ്ങള്‍ എത്തിയതോടെ കേരളഹൗസിലെ ജീവനക്കാര്‍ക്കൊപ്പം ഡല്‍ഹിയിലെ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സഹായവുമായി രംഗത്തെത്തുകയായിരുന്നു. സാധനങ്ങള്‍ ഇനം തിരിച്ച് പാക്കു ചെയ്യുന്നതിനും വാഹനത്തില്‍ കയറ്റുന്നതിനും മറ്റുമുള്ള ജോലികളില്‍ കൈമെയ് മറന്ന് ഇവര്‍ പങ്കാളികളായി. രാത്രി വൈകി ട്രെയിനില്‍ ദിവസവും 90 കിലോയോളം സാധനങ്ങള്‍ കയറ്റി അയച്ചപ്പോഴും ഇവര്‍ സജീവമായി കൂടെയുണ്ടായിരുന്നു. ഇവര്‍ക്കുള്ള ഭക്ഷണവും രാത്രി വൈകി ജോലി തീരുന്ന സമയത്തെ താമസവും കേരളഹൗസ് അധികൃതര്‍ ഏര്‍പ്പാടാക്കിയിരുന്നു. ജെ.എന്‍.യു, ഡല്‍ഹി യൂണിവേഴ്സിറ്റി, ജാമിയ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നെല്ലാമുള്ള മലയാളികളും അല്ലാത്തവരുമായ കുട്ടികള്‍ സജീവമായി പങ്കെടുത്തു.

flood


അതിനിടെ, ഉത്തര്‍പ്രദേശിലെ ഗോണ്ടയിലെ പ്രൈമറി സ്‌കൂള്‍കുട്ടികള്‍ സമാഹരിച്ച ഭക്ഷ്യവസ്തുക്കള്‍ കേരളഹൗസിലെത്തിച്ചു. സേത്ത് എം.ആര്‍ ജയ്പുരിയ സ്‌കൂളിലെ എല്‍കെജി, യുകെജി, പ്രൈമറി വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച പണം കൊണ്ട് വാങ്ങിയ ഡ്രൈ ഫ്രൂട്ട്സ്, ന്യൂഡില്‍സ്, കമ്പിളി വസ്ത്രങ്ങള്‍ എന്നിവ കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് അയയ്ക്കും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റീനതിവാരി ഡല്‍ഹിയിലുള്ള ഇന്‍കം ടാകസ് പ്രിന്‍സിപ്പള്‍ ഡയറക്ടര്‍ ജനറല്‍ പി.മനോജ് കുമാറിന് കൊറിയര്‍ വഴിയാണ് ഇവ എത്തിച്ചത്. കേരളഹൗസിലുണ്ടായിരുന്ന ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് അദ്ദേഹം അവ കൈമാറി.

 വീ ഷാല്‍ ഓവര്‍കം..; കേരളത്തിനായി പാട്ട് പാടി സുപ്രിംകോടതി ജഡ്ജിമാർ, ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം വീ ഷാല്‍ ഓവര്‍കം..; കേരളത്തിനായി പാട്ട് പാടി സുപ്രിംകോടതി ജഡ്ജിമാർ, ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം

English summary
Kerala transport minister A K Saseendran thanked students who participated in flood relief activities at Kerala House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X