Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ തോണിമറിഞ്ഞ് കെഎസ്ഇബി അസി. എഞ്ചിനീയര്‍ മുങ്ങിമരിച്ചു

ത‍ൃശ്ശൂര്‍: ത‍ശ്ശൂരില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു. കെഎസ്ഇബി വിയ്യൂര്‍ ഓഫീസിലെ അസി. എഞ്ചിനീയര്‍ ബൈജു ആണ് മരിച്ചത്. പുന്നയൂർക്കുളത്ത് വൈദ്യുതി ടവറിന് അറ്റകുറ്റപണിക്കായി പോകവേ തോണി മറിഞ്ഞാണ് അപകടമുണ്ടായത്. മഴക്കെടുതിയില്‍ കനത്ത ദുരിതമാണ് തൃശൂര്‍ ജില്ല നേരിടുന്നത്. ചാലക്കുടിയില്‍ 30 ക്യാമ്പുകളിലായി 2547 പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. 627 കുടുംബങ്ങളിൽ നിന്നായാണ് 2547 പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.

ചാലക്കുടിപ്പുഴ കരകവിഞ്ഞ് ഒഴുകിയതോടെ തീരത്തെ നൂറിലധികം വീടുകളില്‍ വെള്ളം കയറി. 50ഓളം പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രാവിലെ മുതല്‍ പുഴയിലെ ജലനിരപ്പ് ഒരേ രീതിയില്‍ തുടരുകയാണ്.‌ ചാലക്കുടി പുഴയിലെ പെരിങ്ങല്‍കുത്ത് ഡാമിന്‍റെ ഷട്ടറുകളും തുറന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ പ്രളയബാധിത പ്രദേശങ്ങളിലൊന്നാണ് ചാലക്കുടി.

death

മലവെള്ളപാച്ചിലിൽ ഒലിച്ചുവന്ന മരത്തടികൾ ജെസിബി ഉപയോഗിച്ചാണ് ചാലക്കുടിപ്പുഴയില്‍ നിന്ന് മാറ്റിയത്. ബുധനാഴ്‌ച രാത്രി മുതല്‍ വിവിധയിടങ്ങളില്‍ വൈദ്യുതബന്ധം താറുമാറായിരിക്കുകയാണ്. മഴമൂലം ഗതാഗതും തടസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+