Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രം കേരളത്തെ ഞെക്കിക്കൊല്ലുന്നു; മണ്ണെണ്ണയ്ക്ക് ഉയര്‍ന്ന വില ഈടാക്കും!! അരിക്ക് പിന്നാലെ...

Recommended Video

cmsvideo
    കേന്ദ്രം നല്‍കുന്ന മണ്ണെണ്ണക്കും Subsidiയില്ല | Kerala Flood 2018 | OneIndia Malayalam

    ദില്ലി: പ്രളയ ദുരിതത്തില്‍ പ്രയാസപ്പെടുന്ന കേരളത്തിന് വീണ്ടും കേന്ദ്രസര്‍ക്കാരിന്റെ അവഗണന. സൗജന്യമായി മണ്ണെണ്ണ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. സബ്‌സിഡി നിരക്കിലും നല്‍കാന്‍ തയ്യാറായില്ല. സബ്‌സിഡിയില്ലാതെയാണ് മണ്ണെണ്ണ നല്‍കുക. നേരത്തെ അരിക്ക് ഉയര്‍ന്ന വില ഈടാക്കിയത് വന്‍ വിവാദമായിരുന്നു. വിവാദമായപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റിയത്.

    18

    പ്രളയം ദുരിതം നേരിടുന്നതിന് സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 12000 കിലോ ലിറ്റര്‍ മണ്ണെണ്ണ നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ സജന്യമായിട്ടല്ല. സബ്‌സിഡിയും ഇല്ല. ഉയര്‍ന്ന വില ഈടാക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

    സബ്‌സിഡി ഉണ്ടെങ്കില്‍ മണ്ണെണ്ണ ലിറ്ററിന് 13 രൂപാ നിരക്കില്‍ ലഭിക്കുമായിരുന്നു. സബ്‌സിഡി ഇല്ലാത്തതിനാല്‍ ലിറ്ററിന് 70 രൂപ നല്‍കേണ്ടി വരും. കേരളം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഘട്ടത്തിലാണ് കേന്ദ്രനടപടി എന്നതു ശ്രദ്ധേയമാണ്.

    അരി കേരളത്തിന് നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട് വിവാദമായിരുന്നു. കിലോ അരിക്ക് 25 രൂപ നല്‍കണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് വിവാദമായതോടെ കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു. കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ ഇടപെട്ടാണ് പിന്നീട് വില ഒഴിവാക്കിയത്.

    യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ധനസഹായം കേരളത്തിന് ലഭിക്കുന്ന വിഷയത്തില്‍ കേന്ദ്രം വ്യത്യസ്ത നിലപാട് സ്വീകരിച്ചത് വന്‍ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് അവശ്യസാധനങ്ങള്‍ കൈമാറുന്നതിനും ഉയര്‍ന്ന വില ഈടാക്കുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+