കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയ ബാധിതരെ കാണാന്‍ രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ എത്തുന്നു; സന്ദര്‍ശനം 2 ദിവസം

Google Oneindia Malayalam News

വയനാട്: പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവും സ്ഥലം എംപിയുമായി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ എത്തും. വരുന്ന തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരിക്കും രാഹുല്‍ വയനാട് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുകയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിക്കുന്നത്. പ്രളയക്കെടുതി രൂക്ഷമായിരിക്കുമ്പോള്‍ കവളപ്പാറ ഉള്‍പ്പടേയുള്ള പ്രദേശങ്ങളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുകയും സഹായങ്ങള്‍ എത്തിക്കുകയും ചെയ്തിരുന്നു.

<strong> രാജ്യത്ത് തിരിച്ചുവരവിന് വന്‍ പദ്ധതികളുമായി കോണ്‍ഗ്രസ്; ആദ്യ പരീക്ഷണങ്ങള്‍ക്ക് രണ്ടിടത്ത് തുടക്കം</strong> രാജ്യത്ത് തിരിച്ചുവരവിന് വന്‍ പദ്ധതികളുമായി കോണ്‍ഗ്രസ്; ആദ്യ പരീക്ഷണങ്ങള്‍ക്ക് രണ്ടിടത്ത് തുടക്കം

ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അവശ്യ വസ്തുക്കള്‍ നല്‍കിയ രാഹുല്‍ ഗാന്ധി രണ്ടാംഘട്ടത്തില്‍ 50000 കിലോ അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കളും അദ്ദേഹം മണ്ഡലത്തില്‍ എത്തിച്ചരുന്നു. മൂന്നാം ഘട്ടത്തില്‍ വി ട് വൃത്തിയാക്കാനുള്ള ശുചീകരണ വസ്തുക്കളും രാഹുല്‍ ഉടന്‍ വയനാട്ടില്‍ എത്തിച്ചു. . അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാത്ത്റൂം, ഫ്‌ളോര്‍ ശുചീകരണ വസ്തുക്കളടങ്ങിയ കിറ്റാണ് നല്‍കിയത്.

rahul-

കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെത്തി വിവിധ ക്യാംമ്പുകള്‍ സന്ദര്‍ശിച്ച് ദുരിതം അനുഭവിക്കുന്ന ജനങ്ങളെ നേരില്‍ കണ്ട് ആശ്വസിപ്പിച്ചിരുന്നു. ദുരന്തം നേരില്‍ക്കണ്ട് വിലയിരുത്തിയ അദ്ദേഹം വയനാട്, മലപ്പുറം കളക്ട്രറ്റുകളില്‍ നടന്ന അവലോകന യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു. വയനാടിന് ദുരിത സഹായം അഭ്യര്‍ത്ഥിച്ച് രാഹുല്‍ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. വയനാടിന് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.

<strong> വെളിപ്പെടുത്തലുകളുമായി നാസില്‍; തുഷാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശ്രീധരന്‍ പിള്ളയെ വിളിച്ചിരുന്നു</strong> വെളിപ്പെടുത്തലുകളുമായി നാസില്‍; തുഷാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശ്രീധരന്‍ പിള്ളയെ വിളിച്ചിരുന്നു

ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ദുരന്തബാധിത മേഖലകള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണം. കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തില്‍ ഒരുമിച്ച് നില്‍ക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

English summary
Kerala floods; rahul visist again wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X