വീ ഷാല്‍ ഓവര്‍കം..; കേരളത്തിനായി പാട്ട് പാടി സുപ്രിംകോടതി ജഡ്ജിമാർ, ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം
കേരളത്തിന് ഇത് അതിജീവനത്തിന്റെ പോരാട്ടമാണ്. ആ പോരാട്ടത്തില്‍ അവരെ വേര്‍തിരിച്ച് നിര്‍ത്തുന്നതായി ഒന്നുമില്ല. നമ്മള്‍ക്ക് അതിജീവിക്കണം എന്ന ഒരൊറ്റ മന്ത്രവുമായി ലോകമെങ്ങുമുള്ള മലയാളികള്‍ കേരളത്തിനായി സഹായങ്ങള്‍ സ്വരൂപിക്കുക്കയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവരുടെ പിന്തുണയോടെയായിരുന്നു ഇന്നലെ ഡല്‍ഹിയില്‍ കേരളത്തിനായി പരിപാടി സംഘടിപ്പിച്ചത്. പാട്ടുകള്‍ പാടിയും നൃത്തങ്ങള്‍ അവതരിപ്പിച്ചും അവര്‍ രാജ്യത്തോട് വിളിച്ചു പറയുകായിരുന്നു.. നമ്മള്‍ അതിജീവിക്കും.

മാധ്യമപ്രവര്‍ത്തകര്‍
സുപ്രീംകോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പടേയുള്ള വിശിഷ്ടാതിഥികള്‍ പങ്കെടുത്തു. ഒന്നര മണിക്കൂര്‍ നീണ്ട പരിപാടിയില്‍ കേവലം ഉപചാര പ്രസംഗത്തില്‍ ഒതുക്കി നിര്‍ത്തുന്നതായിരുന്നില്ല ജഡ്ജിമാരുടെ സാന്നിധ്യം.

വീ ഷാല്‍ ഓവര്‍കം
ബോളിവുഡ് ഗായകനായ മോഹിത ചൗഹാനോടൊപ്പം ജസ്റ്റിസ് കൂര്യന്‍ ജോസഫ് വീ ഷാല്‍ ഓവര്‍ കം എന്ന ഗാനമാലപിച്ചപ്പോള്‍ സദസ്സ് ഒന്നടങ്കം മനസ്സിലേറ്റുപാടി... വീ ഷാല്‍ ഓവര്‍കം.. വീ ഷാല്‍ ഓവര്‍കം.. നമ്മള്‍ അതിജീവിക്കും... നമ്മള്‍ അതിജീവിക്കും.

കെഎം ജോസഫ്
പ്രളയക്കെടുതിയില്‍ മുങ്ങിത്താണവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മത്സ്യത്തൊഴിലാളികളെ സ്മരിച്ചുകൊണ്ടുള്ള ഗാനമായിരുന്നു ജസ്റ്റിസ് കെഎം ജോസഫ് ആലപിച്ചത്. അമരം സിനിമയിലെ വികാര നൗകയുമായി എന്ന ഗാനം അദ്ദേഹം മനോഹരമായി ആലപിച്ചു.

നേരിട്ടെത്തി അനുമോദനം
ഒരു പാട്ടില്‍ ഒതുക്കി നിര്‍ത്താതിരുന്ന കെഎം ജോസഫ് യേശുദാസിന്റെ ഹിന്ദിയിലെ ഹിറ്റ് ഗാനമായ 'മധുബന്‍ ബുശ്ബു ദേത്താ ഹൈ' എന്നാ ഗാനം കൂടി പാടി സദ്ദസ്സിനെ കയ്യിലെടുത്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരിട്ടെത്തി അദ്ദേഹത്തെ അനുമോദിക്കുകയും ചെയ്തു.

കേരളത്തിനൊപ്പം
മാധ്യമപ്രവര്‍ത്തകരായ ഭദ്ര സിന്‍ഹ, ഗൗരിപ്രിയസ കീര്‍ത്തനാ ഹരിഷ് എന്നിവരുടെ നൃത്തവും ചടങ്ങില്‍ അരങ്ങേറി. സുപ്രീകോടതിയിലേയും ഡല്‍ഹി ഹൈക്കോടതിയിലേയും ചീഫ് ജസ്റ്റിസുമാരും മറ്റു ജഡ്ജിമാരുമാണ് ഞങ്ങളും കേരളത്തിനൊപ്പമുണ്ടെന്ന സന്ദേശവുമായി രംഗത്തെത്തിയത്.

കൂട്ടായ പരിശ്രമം
മഹത്തായൊരു ലക്ഷ്യത്തിന് വേണ്ടിയുള്ള കൂട്ടായ പരിശ്രമമാണിതെന്ന് ചീഫ് ജസ്റ്റിസ് ദീപമിശ്ര പറഞ്ഞു. സുപ്രീംകോടതി ജഡ്ജിമാരായ മദന്‍ ബി ലോകൂര്‍സ എകി സിക്രി, എംഎം ഖന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയിലൂടെ പിരിച്ചെടുത്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
വീഡിയോ
ക്യൂരന്‍ ജോസഫിന്‍റെ ഗാനം
ഫെയ്സ്ബുക്ക് പോസ്റ്റ്
എം ഉണ്ണികൃഷ്ണന്‍
Recommended Video


ദുരിതാശ്വാസ നിധിയിലേക്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications