കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴക്കെടുതിയിൽ കേരളം: കേരളത്തെ സഹായിക്കാനായി നമുക്ക് എന്തൊക്കെ ചെയ്യാം?

  • By Desk
Google Oneindia Malayalam News

ദൈവത്തിന്റെ സ്വന്തം നാടായ കേരളം പ്രളയക്കെടുതിയിലാണ്. അടിസ്ഥാന സൗകര്യങ്ങളും അവശ്യ സാധനങ്ങളും പോലും നഷ്ടപ്പെട്ട് മനുഷ്യജീവിതം ദുരിതത്തിലായിരിക്കുകയാണ്. 13 ജില്ലകളിലായി 19500 കോടി രൂപയുടെ നാശനഷ്ടം മഴ ഉണ്ടാക്കിയതായി കണക്കുകൂട്ടുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സഹോദരി സഹോദരന്മാരെ സഹായിക്കേണ്ട കടമ നമ്മൾക്കുണ്ട്.

kerala-floods 1

100 വര്‍ഷങ്ങള്‍ക്കുമുമ്പാണ് കേരളത്തില്‍ ഇത്രയും മോശമായ അവസ്ഥ റിപ്പോര്‍ട്ട് ചെയ്തത്. വൈദ്യതിയും വെള്ളവും ഇല്ലാതെ ജനങ്ങള്‍ കുടുങ്ങിയിരിക്കുന്നു.''മുന്‍പ് ഉള്ളതിനേക്കാള്‍ കൂടുതല്‍ വെള്ളം ഉയര്‍ന്നിരിക്കുകയാണ്, കൂടുതല്‍ പേരും വീടിന്റെ ടെറസിനു മുകളിലാണ് ഉള്ളത്''. അബ്രഹാം പറയുന്നു.സ്ഥിതി മോശമായതിനെതുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.3ലക്ഷം പേര്‍ക്ക് വീടുകള്‍ നഷ്ടപെടുകയും, 300ലധികം പേര്‍ മരണപെടുകയും ചെയ്തിട്ടുണ്ട്.ഉരുള്‍പൊലിനെതുടര്‍ന്ന് മലപ്പുറം, ഇടുക്കി ജില്ലകളില്‍ 2000ത്തിലധികം വീടുകള്‍ക്ക് തകര്‍ന്നിട്ടുണ്ട്. പ്രളയത്തെതുടര്‍ന്ന് ആഗസത് 26 വരെ കൊച്ചി വിമാനത്താവളം അടച്ചുപൂട്ടിയിരുന്നു. അതോടാപ്പം തന്നെ സംസഥാനത്ത് 35 ഡാമുകളുടെ ഷട്ടറും തുറന്നിരുന്നു

kerala-floods 2

പ്രളയത്താല്‍ കുടുങ്ങിപോയവര്‍ സഹായത്തിനായി സോഷ്യടല്‍മീഡിയയുടെ സഹായമാണ് തേടിയത്.ചെങ്ങന്നൂരില്‍ നിന്നുമുള്ള ഒരാള്‍ പ്രളയത്താല്‍ കുടുങ്ങിപോയപ്പോള്‍ സഹായത്തിനായി വീഡിയോ പോസ്റ്റ് ചെയ്തു. മറ്റൊരു വ്യക്തി ഭക്ഷണവും, വെള്ളവും,ഒന്നുമില്ലാതെ തന്റെ കുടുംബം കുടുങ്ങിപോയി എന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിച്ചു, ഈ വീഡിയോ വളരെ വേഗമാണ് വൈറലായത്.

kerala-floods 3

ഇവ ഒന്നോ രണ്ടോ ഉദാഹരണങ്ങള്‍ മാത്രമാണ്.ലക്ഷക്കണക്കിന് ആളുകള്‍ നിരാശയിലാണ്.പ്രകൃതി ദുരന്തങ്ങള്‍ എപ്പോള്‍, എവിടെ വേണമെങ്കിലും വരാം. ഇത്തരം ഘട്ടങ്ങളില്‍ നമുക്ക് ചെയ്യാന്‍ കഴിയുക പരസ്പരം സഹായിക്കുക എന്നത് മാത്രമാണ്.കേരളത്തിലെ ജനങ്ങള്‍ക്ക് അത്യാവശ്യമായി ഇപ്പോള്‍ വേണ്ടത് നമ്മുടെ സഹായമാണ്.അവരെ സഹായിക്കുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്. നമുക്ക് എല്ലാ രീതിയിലും അവരെ സഹായിക്കാം. നമ്മുടെ ചെറിയ സംഭാവനങ്ങള്‍ ഏറെ വിലപെട്ടതാണ്.അതുകൊണ്ട് പലതും ചെയ്യാന്‍ കഴിയും.അതിനെല്ലാം ഉപരി ഒരോ തുള്ളിവെള്ളവും ചേര്‍ന്നാണ് വലിയൊരു സമുദ്രമുണ്ടാകുന്നത്.

ഓണ്‍ലൈനായി സംഭവന ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി നിങ്ങള്‍ക്ക് സഹായിക്കാന്‍ പറ്റുന്ന മറ്റു ചില വഴികളുണ്ട്.വസ്ത്രങ്ങള്‍,ഭക്ഷ്യവസ്തുക്കള്‍,സാനിറ്ററി നാപ്കിന്‍,പാത്രങ്ങള്‍ തുടങ്ങിയവപോലുള്ള ആവശ്യവസ്തുക്കള്‍ സംഭാവന ചെയ്യാം.കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ വാങ്ങിക്കാനായി ആമസോണ്‍ കേരള ഫ്‌ളഡ് റിലീഫ് ക്യാമ്പയിന്‍ സെറ്റപ്പ് ചെയിട്ടുണ്ട്. നിങ്ങള്‍ക്ക് ഇതിലൂടെ സംഭാവന ചെയ്യാം

Recommended Video

cmsvideo
വീടിന് ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ നേട്ടങ്ങൾ ഇതൊക്കെയാണ്
kerala-floods 4

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം - 0481 2562201
ഇടുക്കി - 0486 2233111
എറണാകുളം - 0484 2423513
തൃശ്ശൂര്‍ - 0487 2362424
പാലക്കാട് - 0491 2505309
മലപ്പുറം - 0483 2736320
കോഴിക്കോട് - 0495 2371002
വയനാട് - 9207985027
കണ്ണൂര്‍ - 0468 2322515

English summary
Kerala, also popularly known as God's Own Country, has faced the fury of nature like no other. Torrential rains have flooded the state, and more than 13 districts are now submerged under water. Property worth Rs. 19, 500 Crore has been damaged, as informed by CM Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X