ഉമ്മന്‍ ചാണ്ടി പ്രവാസികളേയും വിദഗ്ദമായി 'പറ്റിച്ചു', എങ്ങനെയെന്നോ...
ദില്ലി: പ്രവാസി വോട്ട് ഏറെ നാളായി പറഞ്ഞ് കേള്‍ക്കുന്ന ഒന്നാണ്. ഇതുവരേയും പ്രവാസിവോട്ടുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പരിഹരിയ്ക്കപ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പില്‍ പങ്കാളികള്‍ അല്ലെങ്കില്‍ പോലും അവരെ പിണക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറുമല്ല. ഇത്തരത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവകാശ വാദങ്ങളില്‍ ഒന്നായിരുന്നു എയര്‍ കേരള.
കേരളം സ്വന്തമായി തുടങ്ങുമെന്ന പ്രഖ്യാപിച്ച ഈ പദ്ധതിയുടെ ഏറ്റവും മികച്ച ഗുണഭോക്താക്കളായി മാറേണ്ടിയിരുന്നതും പ്രവാസികളായിരുന്നു. എന്നാല്‍ എയര്‍ കേരള എന്ന പദ്ധതിയെപ്പറ്റി പറഞ്ഞ് സര്‍ക്കാര്‍ പ്രവാസികളെ ഒന്നടങ്കം പറ്റിച്ചുവെന്ന് പറയേണ്ടി വരും. കേരളം സ്വന്തമായി വിമാന സര്‍വീസ് തുടങ്ങുന്നതിനെക്കുറിച്ച് അറിവില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജു. സംസ്ഥാന സര്‍ക്കാര്‍ എയര്‍ കേരളയ്ക്കായി ഇതുവരെ അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ കെസി വേണുഗോപാല്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അപേക്ഷിച്ചയാര്‍ക്കും അനുമതി നിഷേധിച്ചിട്ടില്ലെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് വിമാന കമ്പനികളാണ് അപേക്ഷിച്ചതെന്നും കേരളം അത്തരമൊരു അപേക്ഷ നല്‍കിയിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. കേരളത്തില്‍ ഗള്‍ഫ് മേഖലയിലുള്‍പ്പടെ ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് യുഡിഎഫ് സര്‍ക്കാര്‍ എയര്‍ കേരള പദ്ധതി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications