കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക സംവരണം നല്ല കാര്യം; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി,കണ്ണിൽ പൊടിയിടലാണെന്ന് കോൺഗ്രസ്!!

Google Oneindia Malayalam News

കോഴിക്കോട്: ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്ത് പത്ത് ശതമാനം സാമ്പത്തിക സംവരണം കൂടി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ സംവരണം തകര്‍ത്താകരുത് പുതിയ തീരുമാനമെന്നും സാമ്പത്തിക സംവരമം നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

<strong>കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെതിരെ ആഞ്ഞടിച്ച് രാഹുൽ; ലോക്സഭയിൽ പറഞ്ഞത് കള്ളം, രാജിവെക്കണം!!</strong>കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെതിരെ ആഞ്ഞടിച്ച് രാഹുൽ; ലോക്സഭയിൽ പറഞ്ഞത് കള്ളം, രാജിവെക്കണം!!

മുന്നാക്കക്കാരിലെ സാമ്പത്തിക സംവരണത്തിന് കേരളത്തിന്റെ പിന്തുണയെന്നായിരുന്നുവെന്ന് ഇപി ജയരാജനും പ്രതികരിച്ചു. കേരളം നേരത്തെ തന്നെ ഇത് നടപ്പിലാക്കിയതാണെന്നും മന്ത്രി വ്യക്തമാക്കി. മുന്നാക്ക സംവരണത്തിനുള്ള കേന്ദ്രനീക്കം ശരിയായ തീരുമാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു. ദേവസ്വം ബോര്‍ഡില്‍ കേരള സര്‍ക്കാര്‍ നേരത്തെ തന്നെ സാമ്പത്തിക സംവരണം നടപ്പിലാക്കിയതാണെന്നും മന്ത്രി പറഞ്ഞു.

Reservation

അതേസമയം മുന്നാക്ക സംവരണം കണ്ണില്‍ പൊടിയിടാനെന്ന വാദവുമായി കോൺഗ്രസ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്ക്മാണ് സാമ്പത്തിക സംവരണമെന്നും കോൺഗ്രസ് വ്യക്തമാക്കി. അര നൂറ്റാണ്ടായി എ.എസ്എസ് ആവശ്യപ്പെടുന്ന കാര്യമാണിത്. സാമൂഹ്യ നീതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണ് തെളിഞ്ഞിരിക്കുന്നതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

English summary
kerala government welcomes economic reservation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X