മഹാകാലേശ്വര്‍ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഭോപ്പാല്‍: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മധ്യപ്രദേശിലെ ഉജ്ജയിനിയിലെ പ്രശസ്തമായ മഹാകാലേശ്വര്‍ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തി. ശനിയാഴ്ച രാവിലെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷേത്രത്തിലെത്തിയതെന്ന് മഹാകാലേശ്വര്‍ ക്ഷേത്ര അധികൃതര്‍ അറിയിച്ചു.
Recommended Video
മഹാകാലേശ്വര്‍ ക്ഷേത്രത്തിലെ 'ഭോഗ് ആരതി' സമയത്താണ് ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷേത്രത്തിലെത്തിയതെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ ഗണേഷ് ധക്കാട് പ്രസ്താവനയില്‍ പറഞ്ഞു. ഭോഗ് ആരതി നടക്കുമ്പോള്‍ പൂജാരിമാര്‍ ആചാരപ്രകാരമുള്ള പൂജ നടത്തുകയായിരുന്നു. ഇതിനിടെയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ സന്ദര്‍ശനമെന്ന് ധക്കാട് വ്യക്തമാക്കി.

കൊവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ബാരിക്കേഡുകള്‍ക്ക് പിന്നില്‍ നിന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ പ്രാര്‍ത്ഥന നടത്തിയത്. ക്ഷേത്രത്തിലെ സ്‌കാര്‍ഫ് അണിയിച്ചാണ് ഉദ്യോഗസ്ഥര്‍ കേരള ഗവര്‍ണറെ സ്വീകരിച്ചത്. 40 മിനിറ്റോളം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷമാണ് ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങിയത്. ക്ഷേത്രത്തില്‍ എത്തി എന്താണ് പ്രാര്‍ത്ഥിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, രാജ്യത്തിന്റെ ക്ഷേമവും വികസനവും പുരോഗതിയ്ക്കും വേണ്ടിയാണ് താന്‍ പ്രാര്‍ത്ഥിച്ചതെന്നും രാജ്യം ഇപ്പോള്‍ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു, പ്രശ്‌നം ഉടന്‍ അവസാനിക്കട്ടെയെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്.

വെള്ളിയാഴ്ച രാത്രിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ മധ്യപ്രദേശിലെത്തിയത്. ശനിയാഴ്ച രാവിലെയായിരുന്നു ക്ഷേത്ര ദര്‍ശനം. മധ്യപ്രദേശിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ച് നിര്‍ദേശം ഈ മാസം ആദ്യം പുറപ്പെടുവിച്ചത്. 12 'ജ്യോതിര്‍ലിംഗ'ങ്ങളിലൊന്ന് ശിവന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമായ മഹാകാലേശ്വര്‍ ക്ഷേത്രം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭക്തര്‍ വരുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്ന് കൂടിയാണ്. രുദ്രസാഗര്‍ തടാകത്തിനടുത്താണ് മഹാകാലേശ്വര്‍ സ്ഥിതി ചെയ്യുന്നത്.

ഇവിടുത്തെ ശിവലിംഗം സ്വയംഭൂവാണെന്നാണ് ഹിന്ദുമത വിശ്വാസം. മഹാകാലേശ്വരന്‍ എന്ന പേരിലാണ് ശിവന്‍ ഇവിടെ അറിയപ്പെടുന്നത്. അഞ്ച് നിലകളുള്ള ക്ഷേത്രത്തിനുള്ളിലെ മൂന്നാം നിലയിലെ നാഗചന്ദ്രേശ്വരനെ നാഗപഞ്ചമി ദിനം മാത്രമേ ദര്‍ശിക്കാന്‍ കഴിയൂവെന്ന സവിശേഷതയുമുണ്ട്. മഹാ ശിവരാത്രി സമയത്തെ ആഘോഷങ്ങളില്‍ വലിയ തിരക്കാണ് മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ അനുഭവപ്പെടാറുള്ളത്. രണ്ട് വര്‍ഷം മുന്‍പ് മഹാകാലേശ്വറിന്റെ കഥ പറയുന്ന ഡോക്യൂമെന്ററി പുറത്തിറങ്ങിയിരുന്നു. മഹാകലേശ്വര്‍-ലെജന്റ്‌സ് ഓഫ് ശിവ എന്നായിരുന്നു ഡോക്യുമെന്ററിയുടെ പേര്.
Madhya Pradesh | Kerala Governor Arif Mohammed Khan offered prayers at Mahakaleshwar temple in Ujjain today pic.twitter.com/xbIe9O3ELZ
— ANI (@ANI) January 8, 2022












Click it and Unblock the Notifications