Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രം പാലിച്ചത് ഗാന്ധിയും നെഹ്റും നൽകിയ വാഗ്ദാനമെന്ന് കേരള ഗവർ‌ണർ

തിരുവനന്തപുരം: പൗരത്വ ഭേദഗതിയുമയി ബന്ധപ്പെട്ട രാജ്യത്തുടനീളം വൻ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ വൻ പ്രക്ഷോഭമായിരുന്നു നടന്നിരുന്നത്. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ 4500 ലേറെ പേർ സംസ്ഥാനത്ത് കസ്റ്റഡിയിലുണ്ട്. 700 ലേറെപ്പേരെ അറസ്റ്റു ചെയ്തു. ഇതിൽ സമൂഹമാധ്യമ പോസ്റ്റുകളുടെ പേരിലാണ് 102 പേരുടെ അറസ്റ്റെന്നാണ് റിപ്പോർട്ടുകൾ. പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി ആരംഭിച്ചെന്നാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ട്.

മുസാഫർ നഗറിൽ 50 കടകൾ ജില്ലാ ഭരണകൂടം സീൽ ചെയ്തു. കടകളുടെ പരിസരങ്ങളിൽ പ്രതിഷേധങ്ങൾക്ക് സൗകര്യമൊരുക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. മാജ്‍വാദി പാർട്ടി എംഎൽഎ അമിതാബ് ബാജ്പേയി, മുൻ എംഎൽഎ കമലേഷ് തിവാരി എന്നിവരെ മുൻകരുതലായി അറസ്റ്റ് ചെയ്തിരുന്നു. 4 ദിവസത്തിനു ശേഷം അലിഗഡ് മുസ്‍ലിം യൂണിവേഴ്സിറ്റി ക്യാംപസിൽ കഴിഞ്ഞ ദിവസം പ്രതിഷേധമുണ്ടായി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഔദ്യോഗിക പരിപാടികളെല്ലാം ഒഴിവാക്കി തലസ്ഥാനത്തു തങ്ങുകയാണ്. 'അക്രമികളെ വെറുതെ വിടില്ലെന്ന്" അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

ഗാന്ധിയും നെഹ്റുവും നൽകിയ വാഗ്ദാനം

ഗാന്ധിയും നെഹ്റുവും നൽകിയ വാഗ്ദാനം


രാജ്യം ഒന്നാക്കെ തെരുവിലിറങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു വരുന്നത്. ഇതിനിടയിൽ പൗരത്വ ബില്ലിൽ പ്രതികരണവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. ഗാന്ധിയും നെഹ്റുവും നൽകിയ വാഗ്ദാനം ദേശീയ പൗരത്വ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ പാലിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ ദയനീയ ജീവിതം നയിച്ചവർക്ക് നൽ‌കിയ വാഗാദം കേന്ദ്ര സർക്കാർ പാലിച്ചുവെന്ന് ഗവർണർ വ്യക്തമാക്കി.

സർക്കാർ നിയമപരമായ രൂപം നൽകി

സർക്കാർ നിയമപരമായ രൂപം നൽകി

1985ലും 2003ലും ആണ് പൗരത്വ നിയമത്തിന് അടിസ്ഥാനമിട്ടതെന്നും സർക്കാർ അതിന് നിയമപരമായ രൂപം നൽകുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. പകിസ്താൻ ഇസ്ലാമിക രാജ്യമായാണ് രൂപം കൊണ്ടത്. അതുകൊണ്ട് അവിടെ മുസ്ലീങ്ങൾ മതപരമായി പീഡനം നേരിടുന്നുണ്ടോയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു. മുസ്ലിങ്ങൾ പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമാണ് വന്നതെന്ന് സമ്മതിക്കുന്നു. പക്ഷേ അവർ ഉപദ്രവിക്കപ്പെട്ടതുകൊണ്ടല്ല ഇന്ത്യയിലെത്തിയത്. മറിച്ച് മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങൾ തേടിയാണ് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അസദുദീൻ ഒവൈസിയ്‍ക്കൊപ്പം വിദ്യാർത്ഥികൾ വേദി പങ്കിട്ടു

അസദുദീൻ ഒവൈസിയ്‍ക്കൊപ്പം വിദ്യാർത്ഥികൾ വേദി പങ്കിട്ടു

അതേസമയം പൗരത്വ ഭേദഗതിയ്‍ക്കെതിരായ പ്രതിഷേധത്തിൽ ജാമിയ മിലിയ വിദ്യാർഥിനികളും മലയാളികളുമായ ലദീദ സഖലൂനും ആയ്ഷ റെന്നയും എഐഎംഐഎം നേതാവ് അസദുദീൻ ഒവൈസിയ്‍ക്കൊപ്പം കഴിഞ്ഞ ദിവസം വേദി പങ്കിട്ടിരുന്നു. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധത്തിൽ പോലീസ് ക്രൂരതയ്ക്കെതിരെ പ്രതികരിച്ചതോടെയാണ് ലദീദ സഖലൂനും ആയ്ഷ റെന്നയും ശ്രദ്ധനേടുന്നത്. ജാമിയ മിലിയയിൽ‌ നടന്ന പ്രക്ഷോഭത്തിലൂടെയാണ് സമരം ജനങ്ങൾ ഏറ്റെടുത്തിരരുന്നത്.

എൻപിആർ നടപ്പിലാക്കുന്നത് നിർത്തിവെക്കണം

എൻപിആർ നടപ്പിലാക്കുന്നത് നിർത്തിവെക്കണം

ഇരുവരെയും ഹൈദരാബാദിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഈ എതിർപ്പിനെ മറികടന്നാണ് വിദ്യാർഥിനികൾ പ്രതിഷേധ പരിപാടിയിൽ എത്തിയത്. പൗരത്വ ഭേദഗതിയ്‍ക്കെതിരായ പ്രതിഷേധങ്ങളുടെ പേരിൽ പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയക്കണമെന്ന് പരിപാടിയിൽ പങ്കെടുത്ത ആയ്ഷ റെന്ന പറഞ്ഞു. 'രാജ്യത്തെ എല്ലാ ബിജെപി ഇതര മുഖ്യമന്ത്രിമാരും എൻപിആർ നടപ്പിലാക്കുന്നത് നിർത്തിവെക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്' അവർ പറഞ്ഞു.

വിദ്യാർത്ഥികളെ തടയുമെന്ന് എംഎൽഎ

വിദ്യാർത്ഥികളെ തടയുമെന്ന് എംഎൽഎ

മറ്റു വിശ്വാസങ്ങളും ആശയങ്ങളും പിന്തുടരുന്നവരുടെകൂടി ഐക്യദാർഢ്യം ഇല്ലാതെ നീതിയ്ക്കുവേണ്ടിയുള്ള ഈ പോരാട്ടം അർത്ഥ പൂർണമാകില്ലെന്ന് നമുക്കെല്ലാവർക്കും അറിയാമെന്നായിരുന്നു ലദീദ പരിപാടിയിൽ പറഞ്ഞത്. കഴിഞ്ഞദിവസം വിദ്യാർഥിനികൾ പൊതുപരിപാടിയിൽ പങ്കെടുക്കുമെന്ന് ഒവൈസി വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു ബിജെപി എതിർപ്പുമായി രംഗത്തെത്തുന്നത്. ഹൈദരാബാദിൽ ജാമിയ വിദ്യാർഥിനികൾ പ്രതിഷേധിക്കാനെത്തുന്നത് തടയുമെന്ന് ബിജെപി എംഎൽഎ രാജാ സിങാണ് പറഞ്ഞത്. പൊതുയോഗത്തിൽ ഇരു വിദ്യാർഥിനികളും പങ്കെടുക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+