കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിബിസി ലൈവില്‍ അതിഥിയായി കെ കെ ശൈലജ;ചര്‍ച്ച വൈറല്‍; കേരള മോഡലിന് വീണ്ടും കൈയ്യടി

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ ഇടപെടലുകളില്‍ രാജ്യാന്തരതലത്തില്‍ തന്നെ ശ്രദ്ധ നേടിയ ആരോഗ്യമന്ത്രിയാണ് കെകെ ശൈലജ. കൊറോണ പ്രതിരോധത്തിലും നേരത്തെ നിപ പടര്‍ന്നപ്പോഴും അല്ലാത്തപ്പോഴുള്ള ആരോഗ്യമന്ത്രിയുടെ ഇടപെടലുകള്‍ കയ്യടി നേടിയിയിരുന്നു.

Recommended Video

cmsvideo
Kerala Model: Minister K K Shailaja invited as guest in BBC News | Oneindia Malayalam

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് ഒരു പരിധി വരെ കൊറോണ വൈറസ് രോഗത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ പ്രതിരോധം രാജ്യത്തര മാധ്യമമായ ബിബിസിയില്‍ തത്സമയം വിശദീകരിക്കുകയാണ് കെകെ ശൈലജ.

സിന്ധ്യയെ പൂട്ടാന്‍ കളി മാറ്റി കോണ്‍ഗ്രസ്... ട്രംപ് കാര്‍ഡ്, അധ്യക്ഷന്‍ മാറും, കമല്‍നാഥിന്റെ പ്ലാന്‍സിന്ധ്യയെ പൂട്ടാന്‍ കളി മാറ്റി കോണ്‍ഗ്രസ്... ട്രംപ് കാര്‍ഡ്, അധ്യക്ഷന്‍ മാറും, കമല്‍നാഥിന്റെ പ്ലാന്‍

ബിബിസി വേള്‍ഡ്

ബിബിസി വേള്‍ഡ്

കൊറോണ വൈറസ് രോഗത്തിനെ ചെറുക്കാന്‍ കേരളം സ്വീകരിച്ച നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ബിബിസി വേള്‍ഡ് ന്യൂസില്‍ വിശദീകരിക്കുകയാണ് മന്ത്രി. തിങ്കളാഴ്ച്ച രാത്രി 9 ന് ചാനലില്‍ നടത്തിയ ചര്‍ച്ചയില്‍ അത്ഥിയായിരുന്നു മമന്ത്രി. അഞ്ച് മിനിറ്റ് നീണ്ട അഭിമുഖം തിരുവനന്തപുരത്ത് നിന്നും ലൈവായി സംപ്രേഷണം ചെയ്യുകയായിരുന്നു.

 പ്രതിരോധം

പ്രതിരോധം

ചൈനയിലെ വുഹാനില്‍ ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കേരളത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയത് വലിയ നേട്ടമായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ഒപ്പം ആര്‍ദ്രം പദ്ധതിയെക്കുറിച്ചും കേരളത്തിന്റെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെകുറിച്ചും മന്ത്രി വ്യക്തമാക്കി.

നടപടികള്‍

നടപടികള്‍

രണ്ടാംഘട്ടത്തില്‍ രോഗ നിര്‍ണ്ണയത്തിന് പരിശോധന സംവിധാനങ്ങളൊരുക്കതിയതും പുറത്ത് നിന്നെത്തുന്നവരെ വിമാനതാവങ്ങളിലും തുറമുഖങ്ങളിലും റോഡുകളിലും നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കിയതുമെല്ലാം നേട്ടമായെന്ന് മന്ത്രി പറഞ്ഞു. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ പ്രത്യേകം നിരീക്ഷണത്തില്‍ പാര്‍പ്പിച്ചും രോഗം സ്ഥിരീകരിക്കുന്നവരെ പ്രത്യേകം ചികിത്സ്‌ക്ക് വിധേയമാക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കേരള മാതൃക

കേരള മാതൃക

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ വീടുകളില്‍ നിരീക്ഷിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നേരത്തെ കൊറോണ കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശൈലജയെക്കുറിച്ച് ദ ഗാര്‍ഡിയനിലും ലേഖനം വന്നിരുന്നു. കേരള മാതൃകയെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു ലേഖനം. ഇതിനെ പ്രശംസിച്ച് പ്രതിപക്ഷ എംപിയായ ശശിതരൂര്‍ എംപിയും രംഗത്തെത്തിയിരുന്നു.

വോഗ്

വോഗ്

കൊറോണക്കെതിരെ പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വനിതകളെ ആദരിക്കാന്‍ ലോകപ്രശസ്ത ലൈഫ്‌സ്റ്റൈല്‍ മാഗസീന്‍ വോഗ് അവതരിപ്പിക്കുന്ന വോഗ് വാരിയേഴ്‌സ് സീരിസില്‍ ശൈലജയും ഇടം നേടിയിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവ് ചൂണ്ടികാട്ടിയാണ് സീരിസിലേക്ക് തെരഞ്ഞെടുത്തത്. മഹാവ്യാധിയെ കേരളത്തില്‍ നിന്നും മോചിപ്പിക്കുന്ന ആരോഗ്യമന്ത്രിയെന്ന് തലകെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്.

2018 ല്‍ നിപ്പ

2018 ല്‍ നിപ്പ

2018 ല്‍ നിപ്പ വൈറസിനെ വിജയകരമായി നേരിടുന്നതിന് സഹായിച്ചത്, മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്ന് അവര്‍ നടത്തിയ മികച്ച ആസൂത്രണങ്ങളും അതിന്റെ നടപ്പാക്കലുമാണെന്നും ഒരിക്കല്‍ കേരളത്തെ ഒരു മഹാമാരിയില്‍ നിന്നും കരകയറ്റാനുള്ള ശ്രമാണെന്നും വോഗ് ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.

English summary
Kerala Health Minister KK Shylaja In BBC News Live as a Guest Explaining Kerala Model Of Tackling Covid-19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X