കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസി വി ഭട്ടിയെ സുപ്രീംകോടിതി ജഡ്ജിയായി നിയമിച്ചു
ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. കേന്ദ്രസർക്കാരിന് കൊളീജിയം അയച്ച ശുപാർശ കത്ത് അംഗീകരിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉജ്ജൽ ഭുയാനെയും സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു.
നിലവിൽ സുപ്രിംകോടതിയിൽ 30 ജഡ്ജിമാരാണ് ഉള്ളത് . 34 ജഡ്ജിമാരാണ് വേണ്ടത്. രണ്ട് പുതിയ ജഡ്ജിമാരുടെ നിയമനത്തോടെ സുപ്രീം കോടതിയുടെ അംഗസംഖ്യ 32 ആയി ഉയരും. 1987 മുതൽ അഭിഭാഷകൻ ആയി ഭട്ടി പ്രാക്ടീസു ചെയ്യുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയാണ് ഭട്ടി.

ജസ്റ്റിസ് ഭട്ടി 2013 ഏപ്രിൽ 12ന് ആണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി ആവുന്നത് . 2013ൽ ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജ് ആയി. 2019 മാർച്ച് മുതൽ കേരള ഹൈക്കോടതിയിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം കഴിഞ്ഞമാസം ഒന്നിനാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയത്.
അതേസമയം, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ 2011 ഒക്ടോബർ 17-ന് ഗുവാഹത്തി ഹൈക്കോടതിയിലെ ജഡ്ജിയായി നിയമിതനായി. ജൂൺ 28 മുതൽ തെലങ്കാന സംസ്ഥാനത്തിന്റെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുന്നു. ഹൈക്കോടതി ജഡ്ജിയായി ദീർഘകാലം പ്രവർത്തിച്ചപ്പോൾ ജസ്റ്റിസ് ഭുയാൻ നിയമത്തിന്റെ വിവിധ മേഖലകളിൽ കാര്യമായ അനുഭവം നേടിയിട്ടുണ്ട്.












Click it and Unblock the Notifications