കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും കേരളം നമ്പര്‍ വണ്‍!!! യോഗിയുടെ യുപി ഏറ്റവും അടിയില്‍; കണ്ടു പഠിക്കണം കേരളത്തെ

Google Oneindia Malayalam News

Recommended Video

cmsvideo
വീണ്ടും കേരളം നമ്പര്‍ വണ്‍ | Oneindia Malayalam

ദില്ലി: കേരളത്തിനെതിരെ ഉത്തരേന്ത്യയില്‍ വ്യാപകമായ പ്രചാരണം നടന്ന ഒരു കാലം ഉണ്ടായിരുന്നു. അന്നാണ് ദേശീയ മാധ്യമങ്ങളില്‍ അടക്കം കേരളം നമ്പര്‍ വണ്‍ എന്ന പരസ്യം തന്നെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ പരസ്യത്തില്‍ മാത്രമല്ല, അല്ലാതെ നോക്കിയാലും കേരളം നമ്പര്‍ വണ്‍ തന്നെ ആണെന്ന് പറയാം.

നീതി ആയോഗും ഐക്യരാഷ്ട്ര സഭയും ചേര്‍ന്ന് തയ്യാറാക്കിയ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ആണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 69 പോയന്റാണ് കേരളത്തിനുള്ളത്. ബിജെപി ഭരിക്കുന്ന ഹിമാചല്‍ പ്രദേശും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

Kerala number 1

എന്നാല്‍ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശിന്റെ സ്ഥിതി ഏറെ പരിതാപകരമാണ്. തൊട്ടുപിറകില്‍ അസമും ബിഹാറും ഉണ്ട്.

ഇന്ത്യ ഉള്‍പ്പെടെ 192 രാജ്യങ്ങളാണ് 2015 ല്‍ 17 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്നോട്ട് വച്ചത്. സൂചികയില്‍ രാജ്യത്തിന്റെ മൊത്തത്തിലുള്ള പോയന്റ് 58 ആണ്. ഇത് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. 17 ലക്ഷ്യങ്ങളാണ് സൂചികയില്‍ ഉള്ളത് എങ്കിലും ഇന്ത്യയില്‍ 13 ലക്ഷ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

മികച്ച ആരോഗ്യം, കുറഞ്ഞ പട്ടിണി നിരക്ക്, ലിംഗ സമത്വത്തിലുള്ള മുന്നേറ്റം, മികച്ച വിദ്യാഭ്യാസം തുടങ്ങിയവയാണ് കേരളത്തെ സംബന്ധിച്ച് നിര്‍ണായകമായത്. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ സൂചികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് ചാണ്ഡിഗഢ് ആണ്. തമിഴ്‌നാടും മികച്ച പോയന്‍് നേടിയിട്ടുണ്ട്.

English summary
Himachal Pradesh, Kerala and Tamil Nadu have emerged as the front runners in the race to achieve key sustainable development goals (SDG) like removal of poverty and inequality.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X