കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളാഹൗസിലെ ബീഫ് പരിശോധന: പോലിസിന് തെറ്റുപ്പറ്റിയിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

  • By Siniya
Google Oneindia Malayalam News

ദില്ലി: പശുവിറച്ചി വിളമ്പിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേരളഹൗസില്‍ റെയ്ഡ് നടത്തിയ ദില്ലി പോലീസിന് തെറ്റുപ്പറ്റിയിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ദില്ലി പോലിസ് നടത്തിയത് പരാതിയിലുള്ള അന്വഷണമാണെന്നും പ്രത്യേക സംഘം അറിയിച്ചു. അകത്തു കയറി പരിശോധന നടത്തിയിട്ടില്ലെന്നും പോലിസ് പറഞ്ഞു.

കേരളാ ഹൗസില്‍ പശുവിറച്ചി വിളമ്പി എന്ന ആരോപണത്തെതുടര്‍ന്ന് 30 പേരടങ്ങുന്ന പോലിസ് സംഘം റസ്‌റ്റോറന്റിലെത്തി പരിശോധന നടത്തുകയായിരുന്നു. പോത്തിറച്ചിയാണ് വിളമ്പുന്നത് എന്ന് ഉടമകള്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഘം മടങ്ങുകയയും ചെയ്തുവെന്ന് അന്വേഷ സംഘം പറഞ്ഞു.

delhi-police

പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതല്‍ നടപടി എന്ന നിലയ്ക്കാണ് പോലിസ് അവിടെ എത്തി പരിശോധന നടത്തിയത്. നിയമം ലംഘിച്ചിട്ടല്ല പോലിസ് അവിടെ എത്തിയത്. പോലിസിന് മറ്റുലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘം പറയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്. കെ.വി.തോമസ്, കെ.സി.വേണുഗോപാല്‍, പി.കെ.ബിജു എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങാണ് ലോക്‌സഭയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വായിച്ചത്.

English summary
kerala house beef raid, delhi police get clean chit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X