കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളാ ഹൗസ് ബീഫ് റെയ്ഡ് : ദില്ലി പോലിസ് ബി ജെ പി സേനയെ പോലെ പ്രവര്‍ത്തിക്കുന്നു കെജ്രിവാള്‍

  • By Siniya
Google Oneindia Malayalam News

ദില്ലി: കേരള ഹൗസില്‍ ബീഫ് റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. ദില്ലി പോലിസ് ബി ജെ പി സേനയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനത്തിലാണ് ബീഫ് കഴിക്കുന്നുവെന്നാരോപിച്ച് പോലിസ് റെയ്ഡ് നടത്തിയത്.

ബി ജെ പി ക്ക് ഇഷ്ടമില്ലാത്തത് കഴിച്ചാല്‍ ദില്ലി മുഖ്യമന്ത്രിയെയും അറസ്റ്റ് ചെയ്യുമോയെന്ന് കെജ്രിവാള്‍ ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. കെജ്രിവാള്ർ തന്ർറെ ടിട്വറ്റര്ർ പേജിലൂടെയാണ് പ്രതികരിച്ചത്.

kejriwal

ബീഫ് പരിശോധനയുടെ പേരില്‍ കേരള ഹൗസില്‍ കയറിയ ദില്ലി പൊലീസ് മിതത്വം പാലിക്കേണ്ടതായിരുന്നു എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. ദില്ലി പൊലീസ് ഏതറ്റം വരെ പോയി എന്നറിയില്ല, പത്രങ്ങളിലൂടെ ലഭിച്ച വിവരങ്ങള്‍ മാത്രമേയുള്ളു.

ഏതെങ്കിലും പരാതി പരിശോധിക്കാനാണെങ്കില്‍ അതിനു പാലിക്കേണ്ട നടപടി ക്രമങ്ങള്‍ ഉണ്ട്. അവര്‍ കേരള ഹൗസിനകത്തു കയറിയെങ്കില്‍ തെറ്റാണ്. കേരള ഹൗസ് ഹോട്ടലല്ല, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക അതിഥി മന്ദിരമാണ്. അവിടെ അതിക്രമം കാണിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ കേരളാ ഹൗസി ല്‍ ബീഫ് നല്‍കുന്നുണ്ടെന്ന് ആരോപിച്ച് ലഭിച്ച് വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരുതല്‍ നടപടി മാത്രമായിരുന്നുവെന്ന് കമ്മീഷണര്‍ ബി എസ് ബസി വ്യക്തമാക്കി.കേരള ഹൗസിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ജോയിന്റ് പൊലീസ് കമ്മിഷണര്‍ എം.കെ.മീണ നേരത്തേ വ്യക്തമാക്കിയിരുന്നു.

English summary
Chief Minister Arvind Kejriwal on Tuesday condemned a "raid" by Delhi Police at Kerala Bhavan following a complaint that its canteen was serving beef, and wondered if a CM would be arrested from a state guest house if he was suspected of eating something that BJP does not like.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X