ലിബിയയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ മലയാളി എന്‍ജിനീയര്‍ മോചിതനായി
ദില്ലി: ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ മലയാളി എന്‍ജിനീയര്‍ റെജി ജോസഫ് മോചിതനായി. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്നാണ് റെജി ജോസഫിനെ മോചിപ്പിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ അസര്‍ എഎച്ച് ഖാന്‍ ആയിരുന്നു ഇതിന് നേത്വം വഹിച്ചതെന്ന് സുഷമ സ്വരാജ് ട്വീറ്ററിലൂടെ പറയുന്നു.

കഴിഞ്ഞ മാര്‍ച്ച് 31 നാണ് റെജി ജോസഫിനേയും സുഹൃത്തുക്കളേയും അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് റെജി ജോസഫ്. ഭാര്യ ഷിനുജയ്ക്കും മക്കള്‍ക്കും ഒപ്പമായിരുന്നു റെജി ജോസഫ് സിറിയയില്‍ കഴിഞ്ഞിരുന്നത്.
Indian Embassy in Libya has secured the release of Regi Joseph - an Indian national from Kerala. He was abducted in March this year.
— Sushma Swaraj (@SushmaSwaraj) July 6, 2016
ട്രിപ്പോളിയില്‍ നിന്ന് ജോലി സ്ഥലത്തേയ്ക്കുള്ള യാത്രക്കിടെയാണ് റെജി ജോസഫിനേയും സുഹൃത്തുക്കളേയും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മോചിതനായ റെജി ഇപ്പോള്‍ ട്രിപ്പോളിയില്‍ കുടുംബത്തോടെയാണ് ഉള്ളതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. റെജിയ്ക്കും കുടുംബത്തിനും ഇന്ത്യയിലേക്ക് മടങ്ങാനുള്ള എല്ലാ സഹായവും നല്‍കുമെന്നും എംബസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ലിബിയയിലെ അല്‍ ദിവാന്‍ കമ്പനിയിലെ ഇന്‍ഫ്രാ സ്ട്രക്ചര്‍ എന്‍ജിനീയര്‍ ആയിരുന്നു റെജി. ഈ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിന് നേര്‍ക്ക് പലതവണ ഹാക്കര്‍മാരുടെ ആക്രമണം ഉണ്ടായിരുന്നു. തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലായിരുന്നു.












Click it and Unblock the Notifications