കേരളം വിജയകരമായി നടത്തുന്നു; വാക്സിന് എന്തുകൊണ്ട് വീടുകളില്‍ എത്തിക്കുന്നില്ല, കേന്ദ്രത്തോട് ഹൈക്കോടതി
മുംബൈ: കേരളവും ജമ്മു കാശ്മീരും വിജയകരമായി നടപ്പാക്കുന്ന ഡോര്‍ ടു ഡോര്‍ വാക്സിന് പദ്ധതിക്ക് എന്താണ് തടസമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി ചോദിച്ചു. ഈ രണ്ട് സംസ്ഥാനങ്ങളും ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ഇത് നടപ്പിലാക്കാന്‍ എന്താണ് ബുദ്ധിമുട്ടെന്നും ഹൈക്കോടതി ചോദിച്ചു.കൊവിഡ് വാക്സിന് വീടുകളിലെത്തിച്ച് നല്‍കുന്നത് സാധ്യമായ കാര്യമല്ലെന്നാണ് കേന്ദ്രം നിലപാടെടുത്തത്. ഇതിനെ വിമര്‍ശിച്ചാണ് ബോംബെ ഹൈക്കോടതിയുടെ ചോദ്യം.
കേരളം, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ വാക്സിന് വിതരണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, വീടുതോറും വാക്സിന് എത്തിക്കുന്നതില്‍ കേന്ദ്രത്തിന്റെ പ്രശ്നം എന്താണെന്ന് മനസിലാക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ദിപങ്കര്‍ ദത്ത, ജസ്റ്റിസ് ജി എസ് കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.

ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ ഒരു മുതിര്‍ന്ന നേതാവിന് വീട്ടിലെത്തി കൊവിഡ് വാക്സിന് നല്‍കിയിരുന്നു. ഇക്കാര്യവും കോടതി ചൂണ്ടിക്കാട്ടി. ഇത് എങ്ങനെയാണ് സാധിച്ചതെന്ന് കോടതി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനോട് ചോദിച്ചു. എന്നാല്‍ കോര്പ്പറേഷന് അല്ല അദ്ദേഹത്തിന് ഇപ്രകാരം വാക്സിന് എത്തിച്ച് നല്‍കിയതെന്ന് കോര്പ്പറേഷന് കോടതിയില്‍ വ്യക്തമാക്കി.
75ന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്ക്കും കിടപ്പു രോഗികള്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും വീട്ടില്‍ വാക്സിന് എത്തിച്ചു നല്‍കണമെന്ന പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസ് ജൂണ്‍ 14ന് വീണ്ടും പരിഗണിക്കും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications