കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം വിജയകരമായി നടത്തുന്നു; വാക്‌സിന്‍ എന്തുകൊണ്ട് വീടുകളില്‍ എത്തിക്കുന്നില്ല, കേന്ദ്രത്തോട് ഹൈക്കോടതി

Google Oneindia Malayalam News

മുംബൈ: കേരളവും ജമ്മു കാശ്മീരും വിജയകരമായി നടപ്പാക്കുന്ന ഡോര്‍ ടു ഡോര്‍ വാക്‌സിന്‍ പദ്ധതിക്ക് എന്താണ് തടസമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി ചോദിച്ചു. ഈ രണ്ട് സംസ്ഥാനങ്ങളും ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ഇത് നടപ്പിലാക്കാന്‍ എന്താണ് ബുദ്ധിമുട്ടെന്നും ഹൈക്കോടതി ചോദിച്ചു.കൊവിഡ് വാക്‌സിന്‍ വീടുകളിലെത്തിച്ച് നല്‍കുന്നത് സാധ്യമായ കാര്യമല്ലെന്നാണ് കേന്ദ്രം നിലപാടെടുത്തത്. ഇതിനെ വിമര്‍ശിച്ചാണ് ബോംബെ ഹൈക്കോടതിയുടെ ചോദ്യം.

കേരളം, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ വാക്‌സിന്‍ വിതരണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, വീടുതോറും വാക്‌സിന്‍ എത്തിക്കുന്നതില്‍ കേന്ദ്രത്തിന്റെ പ്രശ്‌നം എന്താണെന്ന് മനസിലാക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ദിപങ്കര്‍ ദത്ത, ജസ്റ്റിസ് ജി എസ് കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

vaccine

ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ ഒരു മുതിര്‍ന്ന നേതാവിന് വീട്ടിലെത്തി കൊവിഡ് വാക്‌സിന്‍ നല്‍കിയിരുന്നു. ഇക്കാര്യവും കോടതി ചൂണ്ടിക്കാട്ടി. ഇത് എങ്ങനെയാണ് സാധിച്ചതെന്ന് കോടതി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനോട് ചോദിച്ചു. എന്നാല്‍ കോര്‍പ്പറേഷന്‍ അല്ല അദ്ദേഹത്തിന് ഇപ്രകാരം വാക്‌സിന്‍ എത്തിച്ച് നല്‍കിയതെന്ന് കോര്‍പ്പറേഷന്‍ കോടതിയില്‍ വ്യക്തമാക്കി.

ഹൈക്കമാന്റിന് ആദ്യ ഷോക്ക് ട്രീറ്റ്മെന്റ് ഏറ്റു; എ,ഐ ഗ്രൂപ്പുകൾ പിളരുന്നു..'പുതിയ'ഗ്രൂപ്പിലേക്ക് ഒഴുകി നേതാക്കൾഹൈക്കമാന്റിന് ആദ്യ ഷോക്ക് ട്രീറ്റ്മെന്റ് ഏറ്റു; എ,ഐ ഗ്രൂപ്പുകൾ പിളരുന്നു..'പുതിയ'ഗ്രൂപ്പിലേക്ക് ഒഴുകി നേതാക്കൾ

75ന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും കിടപ്പു രോഗികള്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും വീട്ടില്‍ വാക്‌സിന്‍ എത്തിച്ചു നല്‍കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസ് ജൂണ്‍ 14ന് വീണ്ടും പരിഗണിക്കും.

Recommended Video

cmsvideo
Covid Vaccine Production In Kerala: S Chithra IAS Appointed As Project Director | Oneindia Malayalam

17 കാരിയെ ഗർഭിണിയാക്കി..പരാതിക്ക് പിന്നാലെ മുങ്ങി..വിദേശത്തേക്ക് കടക്കാനും ശ്രമം..പോലീസ് കുടുക്കിയത് ഇങ്ങനെ17 കാരിയെ ഗർഭിണിയാക്കി..പരാതിക്ക് പിന്നാലെ മുങ്ങി..വിദേശത്തേക്ക് കടക്കാനും ശ്രമം..പോലീസ് കുടുക്കിയത് ഇങ്ങനെ

English summary
Kerala, Jammu and Kashmir Example; Why the vaccine is not delivered to homes, Bombay HC to Center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X