കേരളത്തിന്റെ വായ്പ പരിധി നിയന്ത്രിച്ച് കേന്ദ്രം; പരിധി കൂട്ടുന്നത് പരിഗണനയില്‍ ഇല്ല, ആശങ്ക എന്ന് എംപി
ന്യൂഡല്‍ഹി: കേരളത്തിന്റെ വായ്പാ പരിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് ലോക്‌സഭയില്‍ ചോദിച്ച ചോദ്യത്തിന് ധനമന്ത്രാലയത്തില്‍ നിന്നുള്ള മറുപടി ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു സംസ്ഥാനത്തെ പാടേ അവഗണിക്കുന്നതും ആശങ്കാജനകവുമാണെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
202526 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് അനുവദിച്ചിരുന്ന വായ്പാ പരിധിയില്‍ നിന്ന് 5944 കോടിയും 3323 കോടിയും കേന്ദ്ര സര്‍ക്കാര്‍ കുറച്ചതായി കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ അറിയിച്ചതായി എംപി വ്യക്തമാക്കി. ഓഫ്-ബജറ്റ് വായ്പകളും ഗ്യാരണ്ടി റിഡംപ്ഷന്‍ ഫണ്ടിലേക്കുള്ള സംഭാവനയിലെ കുറവും ചൂണ്ടിക്കാട്ടിയാണ് ഈ തുകകള്‍ കുറച്ചതെന്ന് മറുപടിയില്‍ വ്യക്തമാക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ പിന്നീട് നടത്തിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ?1,700 കോടിയും ?2,000 കോടിയും തിരിച്ചുനല്‍കിയതായി കേന്ദ്രം അറിയിച്ചു. എന്നിരുന്നാലും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഫെഡറല്‍ സംവിധാനത്തിന്റെ അന്തസത്തയ്ക്ക് ഒട്ടും അനുയോജ്യമല്ലെന്ന് എംപി പറഞ്ഞു.
കേരളത്തിന്റെ വായ്പാ പരിധി ജി.എസ്.ഡി.പി യുടെ 3.5 ശതമാനമായി ഉയര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശം നിലവില്‍ പരിഗണനയിലില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ വായ്പാ പരിധി സാധാരണയായി ഫിനാന്‍സ് കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് അനുസൃതമായാണ് നിശ്ചയിക്കുന്നതെന്നും കേന്ദ്രം അറിയിച്ചു.
കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക വിഭവങ്ങള്‍ ഉറപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സഹകരിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നീതിയുക്തമായ സാമ്പത്തിക അവകാശങ്ങള്‍ ഉറപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു.












Click it and Unblock the Notifications