കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തെരഞ്ഞെടുപ്പ്; പ്രാഥമിക വോട്ടര്‍പട്ടിക ഇന്ന് പുറത്തിറക്കും; പുതുതായി 14 ലക്ഷം പേര്‍

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14 ലക്ഷത്തോളം വോട്ടര്‍മാര്‍ ഇത്തവണ വര്‍ദ്ധിക്കുമെന്നാണ് കണക്ക്.

ജൂണ്‍ 17 ന് വോട്ടര്‍ പട്ടിക പുറത്തിറക്കി കഴിഞ്ഞാല്‍ പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി രണ്ട് അവസരം കൂടി നല്‍കും.

voting

തുടര്‍ന്ന് പുതുക്കിയ വോട്ടര്‍പട്ടിക ഓഗസ്റ്റില്‍ പുറത്തിറക്കും. കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയാണ് 17 ന് പ്രസിദ്ധീകരിക്കുന്നത്. ഇവിടെ ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല.

Recommended Video

cmsvideo
Kerala Elephant Uma & Cute Baby Girl Bhaama

941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍ 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാാപനങ്ങളിലേക്കാണ് ഈ വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ വോട്ടെടുപ്പിനും രണ്ടുദിവസത്തെ സാവകാശമുണ്ടാകുമെന്നാണ് വിവരം. ഏഴ് ജില്ലകളില്‍ ഒരു ദിവസവും ബാക്കി ജില്ലകളില്‍ രണ്ടുദിവസം കഴിഞ്ഞുമാകും തിരഞ്ഞെടുപ്പ്.

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് എങ്ങനെ നടത്താം എന്നതില്‍ ആലോചനകള്‍ നടന്നു വരികയാണ്. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. നിലവിലെ സാഹചര്യത്തില്‍ ഒക്ടോബറിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
കൊറോണ പൂര്‍ണമായും ഒഴിഞ്ഞിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ലെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. 2015ലെ വോട്ടര്‍ പട്ടിക പുതുക്കി തിരഞ്ഞെടുപ്പിന് ഉപയോഗിക്കം. നിലവിലെ പട്ടികയില്‍ ഒട്ടേറെ വോട്ടര്‍മാരുടെ പേരുകള്‍ രണ്ടുതവണ ഇടംപിടിച്ചിട്ടുണ്ട്. ഇതെല്ലാം ഒഴിവാക്കിയാകും പട്ടിക പ്രസിദ്ധീകരിക്കുക.

നിലവിലെ ഭരണ സമിതികളുടെ കാലാവധി നവംബര്‍ 12ന് അവസാനിക്കും. ഇതിന് മുമ്പെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഒക്ടോബറില്‍ രണ്ടു ഘട്ടങ്ങളായി നടത്തി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്നാണ് സൂചനകള്‍.

ചൈനക്ക് ഉണ്ടായത് കനത്ത നാശനഷ്ടം; ഹെലികോപ്റ്റര്‍ രംഗത്തിറക്കി രക്ഷാപ്രവര്‍ത്തനം, കൊല്ലപ്പെട്ടവര്‍ 43?ചൈനക്ക് ഉണ്ടായത് കനത്ത നാശനഷ്ടം; ഹെലികോപ്റ്റര്‍ രംഗത്തിറക്കി രക്ഷാപ്രവര്‍ത്തനം, കൊല്ലപ്പെട്ടവര്‍ 43?

ജമ്മു കശ്മീരിലെ നൗഗാം സെക്ടറിൽ പാക് ആക്രമണം, ഷെല്‍ ആക്രമണവും വെടിവെപ്പും, തിരിച്ചടിച്ച് ഇന്ത്യ!ജമ്മു കശ്മീരിലെ നൗഗാം സെക്ടറിൽ പാക് ആക്രമണം, ഷെല്‍ ആക്രമണവും വെടിവെപ്പും, തിരിച്ചടിച്ച് ഇന്ത്യ!

English summary
Kerala Local Body Election Voters list to be publish today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X