ലോക്‌സഭാ തിരഞ്ഞെടുപ്പ്: ആവേശത്തോടെ വോട്ട് ചെയ്ത് കേരളം, ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിംഗ്. 11.30 വരെയുള്ള കണക്ക് പ്രകാരം പോളിംഗ് ശതമാനം 26 കടന്നു. വോട്ടെടുപ്പ് ആരംഭിച്ച് നാലരമണിക്കൂര്‍ പിന്നിടുമ്പോഴാണ് പോളിംഗ് കാല്‍ശതമാനം പിന്നിട്ടിരിക്കുന്നത്. ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് പലയിടത്തും ഇവിഎം-വിവിപാറ്റ് മെഷീനുകളുടെ തകരാര്‍ കാരണം തടസപ്പെട്ടിരുന്നു. എങ്കിലും പോളിംഗ് സ്‌റ്റേഷനുകളിലെല്ലാം പൊതുവെ വോട്ടര്‍മാരുടെ വലിയ നിരയാണ് കാണപ്പെടുന്നത്.
നിലവിലെ കണക്ക് പ്രകാരം ആറ്റിങ്ങലില്‍ ആണ് ഏറ്റവും കൂടുതല്‍ പോളിംഗ്, 27.91 ശതമാനം. കുറവ് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലാണ്, 23.55 ശതമാനം. തിരുവനന്തപുരം 25.66 ശതമാനം, കൊല്ലം 25.99 ശതമാനം, പത്തനംതിട്ട 26.67 ശതമാനം, മാവേലിക്കര 26.86 ശതമാനം, ആലപ്പുഴ 27.86 ശതമാനം, കോട്ടയം 26.41 ശതമാനം, ഇടുക്കി 26.12 ശതമാനം, എറണാകുളം 25.92 ശതമാനം, ചാലക്കുടി 27.34 ശതമാനം എന്നിങ്ങനെയാണ് കണക്ക്.

തൃശൂര്‍ 26.49 ശതമാനം, ആലത്തൂര്‍ 26.19 ശതമാനം, പാലക്കാട് 27.6 ശതമാനം, മലപ്പുറം 25.03 ശതമാനം, കോഴിക്കോട് 25.62 ശതമാനം, വയനാട് 26.81 ശതമാനം, വടകര 25.08 ശതമാനം, കണ്ണൂര്‍ 27.26 ശതമാനം, കാസര്‍കോട് 26.33 ശതമാനം എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ കണക്ക്. വെള്ളിയാഴ്ചയായതിനാല്‍ തന്നെ ഇനി ഉച്ച വരെ പോളിംഗ് മന്ദഗതിയിലായേക്കും എന്നാണ് വിലയിരുത്തല്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. അതേസമയം കേരളത്തോടൊപ്പം ഇന്ന് മറ്റ് 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിലും ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ 88 മണ്ഡലങ്ങളില്‍ നിന്നായി 1202 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. 15.88 കോടി വോട്ടര്‍മാരാണ് ഈ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
കര്‍ണാടക (14/28), രാജസ്ഥാന്‍ (13/25), ഉത്തര്‍പ്രദേശ് (8/80), മഹാരാഷ്ട്ര (8/ 48), മധ്യപ്രദേശ് (6/29), അസം (5/14), ബീഹാര്‍ (5/40), ഛത്തീസ്ഗഡ് (3/11), പശ്ചിമ ബംഗാള്‍ (3/42), മണിപ്പൂര്‍ (1/2), ത്രിപുര (1) /2), ജമ്മു (1/5) എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടത്തില്‍ മൊത്തത്തില്‍ 25.1 ശതമാനമാണ് 11 വരെയുള്ള പോളിംഗ്. ത്രിപുരയിലാണ് നിലവിലെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ പോളിംഗ്.
ത്രിപുരയില്‍ ഒന്നാം ഘട്ടത്തിലേതിന് സമാനമായി മികച്ച പോളിംഗാണ് കാണിക്കുന്നത്. രാവിലെ ഒമ്പത് മണിക്ക് തന്നെ ഇവിടെ പോളിംഗ് 16 ശതമാനം കടന്നിരുന്നു. 11 മണിക്ക് 36.4 ശതമാനം പോളിംഗാണ് ത്രിപുരയില്‍ രേഖപ്പെടുത്തിയത്. കുറവ് പോളിംഗ് മഹാരാഷ്ട്രയിലാണ്. 11 മണി വരെ 18.8 ശതമാനം മാത്രമാണ് മഹാരാഷ്ട്രയിലെ പോളിംഗ് കണക്കുകള്‍. കര്‍ണാടകയില്‍ 11 മണി വരെ 22.3 ശതമാനമാണ് പോളിംഗ്.
അസമില്‍ 27.4 ശതമാനമാണ് 11 മണി വരെയുള്ള പോളിംഗ്. ബിഹാര്‍ (21.7%), ഛത്തീസ്ഗഢില്‍ (35.5%), ജമ്മു കശ്മീരില്‍ (26.6%) മധ്യപ്രദേശില്‍ (28.2%), മഹാരാഷ്ട്രയില്‍ (18.8%), മണിപ്പൂരില്‍ (33.2%), രാജസ്ഥാനില്‍ (26.8%), ഉത്തര്‍പ്രദേശില്‍ (24.3%), പശ്ചിമ ബംഗാളില്‍ (31.3%) എന്നിങ്ങനെയാണ് 11 മണി വരെയുള്ള കണക്ക്.












Click it and Unblock the Notifications