Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ വേണം, വിവരാവകാശ അപേക്ഷ നൽകി മലയാളി

Recommended Video

cmsvideo
    Application for seeking citizenship of Narendra Modi | Oneindia Malayalam

    തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി മലയാളി. തൃശൂർ ചാലക്കുടി സ്വദേശിയും ആം ആദ്മി പ്രവർത്തകനുമായ ജോഷി കല്ലുവീട്ടിലാണ് അപേക്ഷ നൽകിയിരിക്കുന്നത്. ചാലക്കുടി നഗരസഭയിൽ സമർപ്പിച്ച അപേക്ഷ സെൻട്രൽ ഇൻഫർമേഷൻ ഓഫീസർക്ക് കൈമാറും.

    കഴിഞ്ഞ 13-ാം തീയതിയാണ് ജോഷി വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ പൗരത്വത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷിച്ച് അപേക്ഷ നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര ദാമോദർ ദാസ് മോദി ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖകൾ നൽകണമെന്ന് അപേക്ഷയിൽ ആവശ്യപ്പെടുന്നു.

    modi

    പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നിട്ടും റേഷൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ് എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖകളായി കണക്കാക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് പൗരത്വം തെളിയിക്കാൻ പ്രധാനമന്ത്രി എന്ത് രേഖയാണ് കൈവശം വെച്ചിരിക്കുന്നത് എന്നറിയാൻ കൗതുകം തോന്നിയതെന്ന് ജോഷി പറയുന്നു.

    അതേ സമയം പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായ ഉയർന്ന പ്രതിഷേധങ്ങൾ കെട്ടടിങ്ങിയിട്ടില്ല. പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാനാണ് നീക്കമെന്നും ഇതിന്റെ ആദ്യപടിയായാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതെന്നും വിമർശനം ഉയർന്നിട്ടുണ്ട്. എൻപിആർ സർവേയിലെ ചില ചോദ്യങ്ങളും വിവാദമായിട്ടുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+