ബെംഗളുരു നഗരത്തിൽ മലയാളിയെ കുത്തികൊന്നു; സെൽഫിയെടുത്തു... ബൈക്കിലെത്തിയവർക്ക് ഇഷ്ടപെട്ടില്ല!!
ബെംഗളൂരു: ശനിയാഴ്ച ബെംഗളൂരുവിൽ മലയാളി കുത്തേറ്റ് മരിച്ചു. റോഡിൽവെച്ചുണ്ടായ തർക്കത്തിലാണ് കുത്തേറ്റ് മരിച്ചത്. എറണാകുളം സ്വദേശി ഗൗതം കൃഷ്ണ(25) ആണ് മരിച്ചത്. മജസ്റ്റിക്കിന് സമീപത്തുള്ള ഒരു ബാറിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം നടക്കുമ്പോഴായിരുന്നു അതിക്രമം നടന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് സെൽഫി എടുത്തത് ബൈക്കിലെത്തിയ രണ്ട് പേർ ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന് ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടായി. ഇത് കൊലപാതകത്തിലേക്ക് കലാശിക്കുകയായിരുന്നു. മൈസൂർ ബാങ്ക് സർക്കിളിന് അടുത്ത് വെച്ചാണ് സംഭവം നടന്നത്. ഗൗതം ബെംഗളൂരു നഗരത്തിലെത്തിയിട്ട് വെറും നാല് ദിവസമേ ആയിട്ടുള്ളു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

റോഡ് തടയുന്നത് എന്തിനാണെന്ന ചോദ്യത്തിന് ഗൗതം മലയാളത്തിൽ ഉത്തരം നൽകിയത് ബൈക്കിലെത്തിയവരെ ദേഷ്യം പിടിപ്പിച്ചെന്നനാണ് കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പറയുന്നത്. കന്നഡ അറിയില്ലെ എന്ന ചോദ്യത്തിനും മലയാളത്തിൽ ഉത്തരം പറഞ്ഞു. ഇതും ബൈക്കിലെത്തിയവരെ ദേഷ്യം പിടിപ്പിച്ചെന്ന് സുഹൃത്ത് വിശാഖ് പറയുന്നു. ഇതിനിടെ ബൈക്കിലുണ്ടായിരുന്ന ഒരാൾ കത്തിയെടുത്ത് കുത്തുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസന്വേഷണത്തിനായി ബെംഗളൂരു വെസ്റ്റ് ഡിസിപി സി രവി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ ഉടൻ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications