കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളമോഡല്‍: ഇന്ത്യ കേരളത്തെ പകര്‍ത്തൂ... മുഖ്യമന്ത്രിയുടെ സാമ്പത്തിക പാക്കേജിന് ഗുജറാത്തിലും കയ്യടി

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്താകമാനം കൊറോണ വൈറസ് പടര്‍ന്നു പിടിക്കുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൊറോണക്കെതിരെ വലിയ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും രോഗം പടര്‍ന്നു പിടിക്കുകയാണ്. എന്നാല്‍ കോറൊണയെ പ്രതിരോധിക്കുന്നതിന് രാജ്യം കേരളത്തെ മാതൃകയാക്കണമെന്ന് ഗുജറാത്ത് പത്രം. അഹമ്മദാബാദില്‍ നിന്നും പുറത്തിറക്കിയ ഇംഗ്ലീഷ് പത്രമായ അഹമ്മദാബാദ് മിററാണ് കേരള മോഡല്‍ രാജ്യം മാതൃകയാക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേരള മോഡല്‍ പ്രതിരോധ പ്രവര്‍ത്തനത്തെ പുകഴ്ത്ത് നേരത്തെ ബി.ബി.ബി അടക്കം നേരത്തെ രംഗത്തെത്തിയിരുന്നു. അഹമ്മദാബാദ് മിററിന്റെ എഡിറ്റോറിയല്‍ പേജില്‍ വന്ന ലേഖനത്തിലാണ് കേരള മോഡലിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

മാതൃകയാക്കണം

മാതൃകയാക്കണം

കൊറോണ വൈറസ് രോഗം ആഗോളതലത്തില്‍ സൃഷ്ടിക്കുന്ന ആശങ്കകളെക്കുറിച്ചാണ് ലേഖനത്തിന്റെ ആദ്യഭാഗത്തില്‍ പരാമര്‍ശിക്കുന്നത്. ഒപ്പം കൊറോണയെ പ്രതിരോധിക്കാന്‍ കേരളം സ്വീകരിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ മാതൃകയാക്കണമെന്നും വ്യക്തമാക്കുന്നു. ഇന്ത്യ കേരളത്തെ പകര്‍ത്തൂവെന്ന തലക്കെട്ടോടെയാണ് ലേഖനം എഴുതിയിരിക്കുന്നത്.

ഇന്ത്യ കേരളത്തെ പകര്‍ത്തൂ

ഇന്ത്യ കേരളത്തെ പകര്‍ത്തൂ

ലേഖനത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സംബന്ധിക്കുന്ന കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. കുടുംബശ്രീ വഴി 2000 കോടി രൂപയുടെ വായ്പയും ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. കുടുംബങ്ങള്‍ക്കാണ് അത് ലഭ്യമാവുക.

സാമ്പത്തിക പാക്കേജ്

സാമ്പത്തിക പാക്കേജ്

സംസ്ഥാനത്ത് എപിഎല്‍ ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ സൗജന്യ ഭക്ഷ്യധാന്യം നല്‍കുമെന്നും സൗമൂഹ്യപെന്‍ഷന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഒപ്പം ഹെല്‍ത്ത് പാക്കേജിന്റെ ഭാഗമായി 500 കോടി രൂപ വകയിരുത്തുകയാണ്. അതിനോടൊപ്പം വിവിധ സംസ്ഥാനങ്ങള്‍ക്ക് കൊടുത്ത് തീര്‍ക്കാനുള്ള കുടിശികകള്‍ കൊടുത്ത് തീര്‍ക്കും. ഓട്ടോ ടാക്‌സിക്കാരുടെ നികുതിയില്‍ ആലോചന നടത്തുന്നതുള്‍പ്പെടെയുള്ള സാമ്പത്തിക പാക്കേജുകളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

ബിബിസി

ബിബിസി

വൈറസ് രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന്റെ നേട്ടങ്ങളെ പരാമര്‍ശിച്ച് ബിബിസി നേരത്തെ രംഗത്തെത്തിയിരുന്നു. നിപ, കൊറോണ വൈറസുകളെ പ്രതിരോധിക്കാന്‍ കേരളം സ്വീകരിച്ച നടപടികളായിരുന്നു ബിബിസിയുടെ വര്‍ക്ക് ഓഫ് ലൈഫ് ഇന്ത്യ എന്ന ചര്‍ച്ചയില്‍ പരാമര്‍ശിച്ചത്. കേരളത്തില്‍ നേരത്തെ കൊറോണ വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും അവര്‍ക്ക് രോഗം ബേധമായിരുന്നു.

മെച്ചപ്പെട്ട ആരോഗ്യ രംഗം

മെച്ചപ്പെട്ട ആരോഗ്യ രംഗം

നിപയേയും കൊറോണയേയും പ്രതിരോധിച്ച കേരള മാതൃകയില്‍ നിന്നും എന്താണ് പഠിക്കാനുള്ളതെന്നായിരുന്നു പാനലിസ്റ്റുകളോടുള്ള അവതാരകയുടെ ചോദ്യം. ഇതിന് മറുപടിയായി 'ആരോഗ്യമേഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍ മെച്ചപ്പെട്ടതാണ്. പ്രാഥമിക ആരോഗ്യ രംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നും: വൈറോളജിസ്റ്റായ ഹമീദ് ജലീല്‍ ചൂണ്ടികാട്ടി. നിലവില്‍ കേരളത്തില്‍ 40 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 7 പേര്‍ വിദേശികളാണ്.

English summary
Kerala Model Corona Resistance: Ahamedabed Mirror Newspaper Praises Kearala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X