കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തു!! ശശി തരൂരിന്‍റെ സത്യപ്രതിജ്ഞ നാളെ! ശ്രദ്ധ നേടി രാഹുല്‍ ഗാന്ധി

  • By
Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ നിന്നുള്ള ലോക്സഭ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം എംപി ശശി തരൂര്‍ ഒഴികെ ഉള്ളവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കാസര്‍ഗോഡ് എംപിയായ രാജ്മോഹന്‍ ഉണ്ണിത്താനാണ് കേരളത്തില്‍ നിന്നും ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിലെ വയനാട്ടില്‍ നിന്നുള്ള എംപിയായ രാഹുല്‍ ഗാന്ധിയുടെ സത്യപ്രതിജ്ഞയായിരുന്നു ശ്രദ്ധയേറ്റ് വാങ്ങിയത്.

keralamp-

സത്യപ്രതിജ്ഞ തുടങ്ങിയപ്പോഴും രാഹുല്‍ ഗാന്ധി സഭയില്‍ എത്തിയിരുന്നില്ല. ഇതോടെ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം സഭയില്‍ ചര്‍ച്ചയായി. എന്നാല്‍ ഉച്ചയോടെ രാഹുല്‍ ഗാന്ധി വിമാനമിറങ്ങിയതായി വാര്‍ത്തയെത്തി. ഉച്ചയ്ക്ക് ശേഷം താന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മൂന്ന് മണിയോടെ വയനാട് എംപിയായി രാഹുല്‍ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

<strong>24 കോടി തട്ടിയിട്ടും പ്രവീണിനെതിരെ നടപടിയില്ല! രാഹുല്‍ പ്രവീണിനെ ഭയക്കുന്നത് എന്തിനെന്ന് നേതാക്കള്‍</strong>24 കോടി തട്ടിയിട്ടും പ്രവീണിനെതിരെ നടപടിയില്ല! രാഹുല്‍ പ്രവീണിനെ ഭയക്കുന്നത് എന്തിനെന്ന് നേതാക്കള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം കൂടിയായ കൊടിക്കുന്നില്‍ സുരേഷായിരുന്നു രണ്ടാമതായി സത്യപ്രതിഞ്ജ ചെയ്തത്. കൊടുക്കുന്നില്‍ സുരേഷ് ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.പ്രോ ടേം സ്പീക്കര്‍ ഇംഗ്ലീഷിലുള്ള സത്യപ്രതിജ്ഞാ പകര്‍പ്പ് കൊടിക്കുന്നിലിന് കൈമാറിയെങ്കിലും അദ്ദേഹം ഹിന്ദി മതിയെന്ന് അറിയിക്കുകയായിരുന്നു.മലയാളിയായ കൊടിക്കുന്നിലിന്‍റെ ഹിന്ദിയിലുള്ള സത്യപ്രതിജ്ഞയ്ക്ക് ബിജെപി അംഗങ്ങള്‍ കൈയ്യടിച്ചു. എന്നാല്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്യാത്തതിന് സോണിയ കൊടിക്കുന്നിലിനെ വിമര്‍ശിച്ചു.എല്ലാ എംപിമാരും മലയാളത്തില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

<strong>ദില്ലി പിടിക്കാന്‍ ബിജെപിയുടെ വമ്പന്‍ പദ്ധതി!! അധ്യക്ഷന്‍ നേരിട്ട് ചേരിയിലേക്ക്, പ്രത്യേക സര്‍വ്വേ</strong>ദില്ലി പിടിക്കാന്‍ ബിജെപിയുടെ വമ്പന്‍ പദ്ധതി!! അധ്യക്ഷന്‍ നേരിട്ട് ചേരിയിലേക്ക്, പ്രത്യേക സര്‍വ്വേ

ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാന്‍ ഇംഗ്ലണ്ടിലേക്ക് പോയതിനാലാണ് ശശി തരൂര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യാതിരുന്നത്. നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് അദ്ദേഹം സഭയെ അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായിട്ടാണ് 542 എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുന്നത്.

<strong>രാഹുല്‍ ഗാന്ധിയെ 'ചതിച്ചത്' ഈ നേതാക്കള്‍!! കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടലുകള്‍ പിഴച്ചത് ഇങ്ങനെ</strong>രാഹുല്‍ ഗാന്ധിയെ 'ചതിച്ചത്' ഈ നേതാക്കള്‍!! കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടലുകള്‍ പിഴച്ചത് ഇങ്ങനെ

English summary
Kerala MP's including Rahul Gandhi took oath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X