ചരിത്രത്തിലാദ്യമായി ബിജെപിക്ക് ഒരു എംപിയെ കിട്ടിയിട്ടും കേരളത്തിന് ഒന്നുമില്ല, ബജറ്റിനെതിരെ എംപിമാർ
ഡല്‍ഹി: ബജറ്റില്‍ ബീഹാറിന് വാരിക്കോരി നല്കിയപ്പോള് പതിവ് പോലെ ഇക്കുറിയും കേരളത്തിന് അവഗണന. ഏറെക്കാലമായി കാത്തിരിക്കുന്ന എയിംസ് പ്രഖ്യാപനമോ വയനാട് മുണ്ടക്കയം ദുരിതബാധിതര്‍ക്ക് സഹായമോ നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തിലില്ല. സംസ്ഥാനത്തിന് നേര്‍ക്കുളള അവഗണമനയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് വന്നിരിക്കുകയാണ് കേരള എംപിമാര്‍.
കേരളത്തെ ഇന്ത്യയുടെ ഭാഗമായി പോലും കേന്ദ്ര സര്‍ക്കാര്‍ കാണുന്നില്ലെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന് കുറ്റപ്പെടുത്തി. മുണ്ടക്കൈ ദുരന്തബാധിതരെ സഹായിക്കാനുളള ഒരു പദ്ധതിയും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലും മൗനമാണ്. ചരിത്രത്തില്‍ ആദ്യമായി ഒരാളെ ഡല്‍ഹിക്ക് അയച്ചിട്ട് പോലും കേരളത്തിന് ഒരു പരിഗണനയും ഇല്ല. ബീഹാറില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനുളളത് കൊണ്ട് കേരളത്തിന് അടുത്ത ബജറ്റില്‍ എന്തെങ്കിലും ഉണ്ടാകുമെന്ന് കെ മുരളീധരന് പറഞ്ഞു.

കേരളത്തിന്റെ ഒന്നര ഡസനോളം വരുന്ന ആവശ്യങ്ങളില്‍ ഒന്നിനോട് പോലും കേന്ദ്രം പ്രതികരിച്ചിട്ടില്ലെന്ന് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തി. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മധ്യവര്‍ഗത്തെ റാഞ്ചിയെടുക്കാനുളളതാണ് നികുതി ഇളവ് എന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. അടുത്ത വര്‍ഷത്തേക്ക് കാത്ത് നില്ക്കൂ എന്നാണ് കഴിഞ്ഞ തവണ കേരളത്തോട് സുരേഷ് ഗോപി പറഞ്ഞത്. എന്നിട്ട് ഇത്തവണയും കേരളത്തിന് ഒന്നുമില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന് ഇത്ര നിരാശ നല്കിയ ബജറ്റ് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മുസ്ലീം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. രാജ്യം കണ്ട വലിയ പ്രളയ ദുരന്തം ഉണ്ടായിട്ട് പോലും പത്ത് പൈസ കേരളത്തിന് നല്‍കിയിട്ടില്ല. അതിന് ശേഷമുളള ആദ്യ ബജറ്റില്‍ എന്തെങ്കിലും ഉണ്ടാകുമെന്ന് കരുതിയെങ്കിലും അതുണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് വരുന്നയിടത്ത് മാത്രം കൊടുക്കുക എന്നതാണ് നയം. ഇന്ത്യയെ ഒരുപോലെ കാണാത്ത ബജറ്റാണിത്. ബിജെപിക്ക് ഒരു എംപിയും മന്ത്രിയും ആയ ശേഷമാണ് കേരളത്തോട് ഇത്ര അവഗണന. ആ മന്ത്രിയോട് എന്തോ ദേഷ്യം ഉളളത് പോലെ ആണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നികുതി ഇളവ് ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കിയുളള പ്രഖ്യാപനങ്ങള്‍ നിരാശയാണെന്ന് കോണ്‍ഗ്രസ് എംപി രാജ്മോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചു. ആന്ധ്രപ്രദേശിനേയും ബീഹാറിനേയും ബജറ്റില്‍ പരിഗണിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിലനില്‍പ്പിന് വേണ്ടിയാണ്. മാത്രമല്ല ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മധ്യവര്‍ഗത്തിന്റെ പത്ത് വോട്ട് കിട്ടുമെന്ന് കരുതിയാണ് നികുതി ഇളവെന്നും ഉണ്ണിത്താന് പറഞ്ഞു.
ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചുവെന്ന് എന്‍കെ പ്രേമചന്ദ്രന് എംപി പറഞ്ഞു. ബീഹാര്‍ തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി ചില പ്രഖ്യാപനങ്ങള്‍ നടത്തുന്നു എന്നത് തന്നെ ബജറ്റിന്റെ ശോഭയെ കെടുത്തുന്നു. അത് സങ്കുചിതമായ തിരഞ്ഞെടുപ്പ് താല്പര്യം മാത്രമാണെന്നും എംപി പറഞ്ഞു. കേരളത്തെ സംബന്ധിച്ചുളള അടിസ്ഥാന വിഷയങ്ങളൊന്നും ബജറ്റില്‍ ഇല്ലെന്നും നിര്‍ത്തി വെച്ച റബ്ബര്‍ സബ്സിഡികള്‍ ഒന്നും നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. പ്രവാസികള്‍ക്ക് വേണ്ടി ഒരു പദ്ധതിയും ബജറ്റില്‍ ഇല്ലെന്നും അവരുടെ പേര് പോലും പരാമര്‍ശിച്ചിട്ടില്ലെന്നും എംപി കുറ്റപ്പെടുത്തി.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി
Download











Click it and Unblock the Notifications