'തമിഴ്നാട്ടിന് വെള്ളം കേരളത്തിന് സുരക്ഷ', അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണം, പ്രതിഷേധവുമായി എംപിമാര്‍
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രകടനം നടത്തി കേരളത്തിലെ എംപിമാര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡികമ്മിഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പാര്‍ലമെന്റില്‍ പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍ രംഗത്തെത്തിയത്. തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എംപിമാര്‍ പ്രതിഷേധിച്ചത്. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ.പ്രേമചന്ദ്രന് എംപി അടിയന്തര പ്രേമയത്തിനു നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടന്‍ ഡീകമ്മീഷന്‍ ചെയ്യാന്‍ തീരുമാനം ഉണ്ടാകണമെന്ന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് കഴിഞ്ഞ ദിവസം ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യവും കൂടി കണക്കിലെടുത്താണ് കോരളത്തിലെ എംപിമാര്‍ ലോക്സഭ മന്ദിരത്തില്‍ പ്രകടനം നടത്തിയത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണെന്നും അതുകൊണ്ടാണ് ബേബി അണക്കെട്ട് ബലപ്പെടുത്താന്‍ അനുമതി നല്‍കിയതെന്നുമാണ് ഡീന്‍ കുര്യാകോസ് പറഞ്ഞത്.
അണക്കെട്ട് സുരക്ഷിതമല്ലെന്ന് ദേശീയ-അന്താരാഷ്ട്ര ഏജന്‍സികളും ഐ.ഐ.ടിയിലെ വിദഗ്ധരും കണ്ടെത്തിയിരുന്നുവെന്നും ലക്ഷക്കണക്കിന് പേരുടെ ജീവനെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും അടിയന്തിര ഇടപെടല്‍ വേണമെന്നും ശൂന്യവേളയില്‍ ഡീന്‍ കൂര്യക്കോസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡീന്‍ കുര്യാക്കോസിന്റെ ഈ ആവശ്യത്തെ എതിര്‍ത്ത് തമിഴ്നാട്ടിലെ അംഗങ്ങള്‍ രംഗത്ത് വന്നത് സഭയില്‍ അല്‍പ്പനേരം ബഹളിത്തിനിടയാക്കുകയായിരുന്നു.

Recommended Video
എല്‍പിജി വില കുതിച്ചുയരുന്ന സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് ആവശ്യപ്പെട്ട് ടി.എന്‍.പ്രതാപന് എംപിയും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കുകയായിരുന്നു. അതേസമയം, 12 എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പ്രതിഷേധിച്ചു. സസ്പെന്ഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications