കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തമിഴ്‌നാട്ടിന് വെള്ളം കേരളത്തിന് സുരക്ഷ', അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണം, പ്രതിഷേധവുമായി എംപിമാര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രകടനം നടത്തി കേരളത്തിലെ എംപിമാര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡികമ്മിഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പാര്‍ലമെന്റില്‍ പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍ രംഗത്തെത്തിയത്. തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എംപിമാര്‍ പ്രതിഷേധിച്ചത്. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി അടിയന്തര പ്രേമയത്തിനു നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു.

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടന്‍ ഡീകമ്മീഷന്‍ ചെയ്യാന്‍ തീരുമാനം ഉണ്ടാകണമെന്ന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യവും കൂടി കണക്കിലെടുത്താണ് കോരളത്തിലെ എംപിമാര്‍ ലോക്‌സഭ മന്ദിരത്തില്‍ പ്രകടനം നടത്തിയത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണെന്നും അതുകൊണ്ടാണ് ബേബി അണക്കെട്ട് ബലപ്പെടുത്താന്‍ അനുമതി നല്‍കിയതെന്നുമാണ് ഡീന്‍ കുര്യാകോസ് പറഞ്ഞത്.

അണക്കെട്ട് സുരക്ഷിതമല്ലെന്ന് ദേശീയ-അന്താരാഷ്ട്ര ഏജന്‍സികളും ഐ.ഐ.ടിയിലെ വിദഗ്ധരും കണ്ടെത്തിയിരുന്നുവെന്നും ലക്ഷക്കണക്കിന് പേരുടെ ജീവനെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും അടിയന്തിര ഇടപെടല്‍ വേണമെന്നും ശൂന്യവേളയില്‍ ഡീന്‍ കൂര്യക്കോസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡീന്‍ കുര്യാക്കോസിന്റെ ഈ ആവശ്യത്തെ എതിര്‍ത്ത് തമിഴ്‌നാട്ടിലെ അംഗങ്ങള്‍ രംഗത്ത് വന്നത് സഭയില്‍ അല്‍പ്പനേരം ബഹളിത്തിനിടയാക്കുകയായിരുന്നു.

pa

Recommended Video

cmsvideo
Tamil Nadu has again written to Kerala on the Mullaperiyar dam issue | Oneindia Malayalam

എല്‍പിജി വില കുതിച്ചുയരുന്ന സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് ആവശ്യപ്പെട്ട് ടി.എന്‍.പ്രതാപന്‍ എംപിയും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കുകയായിരുന്നു. അതേസമയം, 12 എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പ്രതിഷേധിച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.

English summary
Kerala MPs protest demonstrated at the Parliament House on the Mullaperiyar Dam issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X