Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി എഞ്ചിനീയറിംഗ് വിദ്യാർത്ഥി തൂങ്ങി മരിച്ചു !!! സംഭവം ഖരക്പൂർ ഐഐടിയിൽ

ഖരക്പൂര്‍: ഐഐടി നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായ മലയാളി തൂങ്ങി മരിച്ചു. ഖരക്പൂര്‍ ഐഐടിയിലെ എയറോ സ്‌പേസ് വിദ്യാര്‍ത്ഥിയായ നിപിന്‍ എന്‍ ആണ് മരിച്ചത്.

തൂങ്ങി മരിച്ച നിലയില്‍

എയറോ സ്‌പേസ് എഞ്ചിനീയറിംഗി വിദ്യാര്‍ത്ഥി ആയിരുന്നു നിപിന്‍. ഐഐടി ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതാണെന്നാണ് ആദ്യ റിപ്പോര്‍ട്ട്. കേരളത്തില്‍ എവിടെ നിന്ന് ഉള്ളതാണ് നിപിന്‍ എന്ന് വ്യക്തമല്ല. ദേശീയ മാധ്യമങ്ങളാണ് മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മൂന്നാമത്തെ മരണം

രാജ്യത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ മരണമാണ് നിപിന്റേത്. ഐഐടി വിദ്യാര്‍ത്ഥിയായ സന ശ്രീരാജ് കഴിഞ്ഞ മാസം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു.

ആത്മഹത്യകള്‍ക്ക് പിന്നില്‍

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ദില്ലി ഐഐടി വിദ്യാര്‍ത്ഥി ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടി മരിച്ചത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതും, പ്രൊജക്ടിന്റെ പേരില്‍ അധ്യാപകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങളുമാണ് മരണത്തിന് കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+