കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ചൂലെടുത്തിട്ടും കാര്യമില്ല.. സ്വച്ഛ് ഭാരത് പദ്ധതിയിലും ഒന്നാമത് കേരളം തന്നെ..

  • By Anamika
Google Oneindia Malayalam News

ദില്ലി: ഇന്ത്യയെ മാലിന്യമുക്തമാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാന്‍. പദ്ധതിയുടെ മൂന്നാം വര്‍ഷത്തില്‍ മാലിന്യമുക്തമായ സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ മോദിക്കും ബിജെപിക്കും നാണം കെടാനുള്ളതൊക്കെയുണ്ട്. ഒപ്പം കേരളത്തിന് അഭിമാനിക്കാനും. ബിസ്സിനസ് സ്റ്റാന്‍ഡേര്‍ഡ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം സ്വച്ഛ് ഭാരത് പദ്ധതി നടപ്പാക്കുന്നതില്‍ മുന്നില്‍ ഉള്ളത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളല്ല. മറിച്ച് ബിജെപിയെ അടുപ്പിക്കാത്ത, ഇടത് പക്ഷം ഭരിക്കുന്ന കേരളമാണ്. ഏറ്റവും പിന്നിലുള്ളതാകട്ടെ ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശും ബീഹാറുമാണ്.

സുനി ഒന്നാമത്.. ദിലീപ് പിന്നാലെ.. ഇനി നാല് ദിനം.. ദിലീപിനെ അടപടലം പൂട്ടാൻ പോലീസിന്റെ നിർണായക നീക്കം!സുനി ഒന്നാമത്.. ദിലീപ് പിന്നാലെ.. ഇനി നാല് ദിനം.. ദിലീപിനെ അടപടലം പൂട്ടാൻ പോലീസിന്റെ നിർണായക നീക്കം!

modi

കേരളത്തില്‍ മൂന്ന് വര്‍ഷം മുന്‍പ് ഒരു ശൗചാലയം പോലുമില്ലാത്ത വീടുകളുടെ എണ്ണം 2 ലക്ഷമായിരുന്നു. സ്വച്ഛ് ഭാരത് പദ്ധതി നടപ്പാക്കിയ മൂന്ന് വര്‍ഷത്തിനിടെ ഇവയില്‍ 82 ശതമാനം കുടുംബങ്ങള്‍ക്കും ശൗചാലയം നിര്‍മ്മിക്കാനായി. അതേസമയം ഉത്തര്‍ പ്രദേശിലും ബീഹാറിലും ശൗചാലയ സംവിധാനമില്ലെന്ന് കണ്ടെത്തിയ വീടുകളില്‍ 83 ശതമാനത്തിലും ഒരു മാറ്റവും വന്നിട്ടില്ല. ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍ അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലേയും സ്ഥിതി വ്യത്യസ്തമല്ല എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

English summary
Kerala number one in Modi's Swachh Bharat Abhiyan project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X