കൊറോണയെന്ന് സംശയം: ബെംഗളൂരുവില്‍ മലയാളി ആശുപത്രിയില്‍, ഉഡുപ്പിയില്‍ വയോധികനും രോഗ ലക്ഷണങ്ങള്‍!!
ബെംഗളൂരു: ബെംഗളൂരുവില്‍ ചികിത്സയില്‍ കളിയുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് കൊറോണയെന്ന് സംശയം. ബെംഗളൂരു രാജാജി നഗറിലെ ഇഎസ്ഐ ആശുപത്രിയിലാണ് മലയാളി വിദ്യാര്‍ത്ഥിനി ചികിത്സയില്‍ കഴിയുന്നത്. പെണ്‍കുട്ടിയുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിക്കുന്നത് വരെ പെണ്‍കുട്ടിയെ ഐസോലേഷന് വാര്‍ഡില്‍ താമസിപ്പിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം.
ഇതിന് പുറമേ കൊറോണ വൈറസ് ബാധ സംശയിക്കുന്ന ഉഡുപ്പി സ്വദേശിയായ വയോധികനെയും ഡോക്ടര്‍മാര്‍ നിരീക്ഷിച്ച് വരികയാണ്. ഉഡുപ്പിയിലെ ജില്ലാ ആശുപത്രിയിലെ ഐസോലേഷന് വാര്‍ഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിട്ടുള്ളത്. കര്‍ണാടകത്തിലെ കര്‍ക്കള സ്വദേശിയായ ഇദ്ദേഹത്തിന്റെ മകന് അടുത്തിടെ വിദേശ രാജ്യം സന്ദര്‍ശിച്ച് മടങ്ങിയെത്തിയിരുന്നു. കൊറോണ രോഗ ലക്ഷണങ്ങള്‍ക്ക് സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടൊണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഉഡുപ്പി ജില്ലാ ആശുപത്രിയിലെ കൊറോണ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Recommended Video

ഇന്ത്യയില്‍ ഇതിനകം 30 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇതിനകം 30 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 16 പേര് ഇറ്റാലിയന്‍ വിനോദസഞ്ചാരികളാണ്. ഇവരില്‍ 14 പേരെയും ദില്ലിയില്‍ ക്വാരന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇറ്റലിയില്‍ നിന്നെത്തിയ 23 അംഗ വിനോദസഞ്ചാരി സംഘത്തിന്റെ ഭാഗമാണ് ഇവര്‍. കഴിഞ്ഞ മാസമാണ് ഇവര്‍ രാജസ്ഥാനിലെത്തിയത്.
ചൊവ്വാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ച ഇവരില്‍ ഒരാള്‍ ഇപ്പോള്‍ ജയ്പൂരിലാണുള്ളത്. ഇയാളുടെ ഭാര്യയയ്ക്കും പിന്നീട് കൊറോണ സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് കൊറോണ ബാധിച്ചിട്ടുള്ള ഏറ്റവും വലിയ സംഘം ഇറ്റാലിയന്‍ സഞ്ചാരികളുടേതാണ്. കുടുതല്‍ പേരിലേക്ക് കൊറോണ വ്യാപിക്കുന്നത് തടയുന്നതിനായി രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിച്ച് വരികയാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications