കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെന്ന് സംശയം: ബെംഗളൂരുവില്‍ മലയാളി ആശുപത്രിയില്‍, ഉഡുപ്പിയില്‍ വയോധികനും രോഗ ലക്ഷണങ്ങള്‍!!

Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരുവില്‍ ചികിത്സയില്‍ കളിയുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് കൊറോണയെന്ന് സംശയം. ബെംഗളൂരു രാജാജി നഗറിലെ ഇഎസ്ഐ ആശുപത്രിയിലാണ് മലയാളി വിദ്യാര്‍ത്ഥിനി ചികിത്സയില്‍ കഴിയുന്നത്. പെണ്‍കുട്ടിയുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിക്കുന്നത് വരെ പെണ്‍കുട്ടിയെ ഐസോലേഷന്‍ വാര്‍ഡില്‍ താമസിപ്പിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

 കൊറോണ വൈറസ്: ദില്ലിയിലെ സ്കൂളുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടും, അവധി എല്‍പി സ്കൂളുകള്‍ക്ക് കൊറോണ വൈറസ്: ദില്ലിയിലെ സ്കൂളുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടും, അവധി എല്‍പി സ്കൂളുകള്‍ക്ക്

Recommended Video

cmsvideo
Authorities deny reports of Kerala student infected with corona virus | Oneindia Malayalam

ഇതിന് പുറമേ കൊറോണ വൈറസ് ബാധ സംശയിക്കുന്ന ഉഡുപ്പി സ്വദേശിയായ വയോധികനെയും ഡോക്ടര്‍മാര്‍ നിരീക്ഷിച്ച് വരികയാണ്. ഉഡുപ്പിയിലെ ജില്ലാ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിട്ടുള്ളത്. കര്‍ണാടകത്തിലെ കര്‍ക്കള സ്വദേശിയായ ഇദ്ദേഹത്തിന്റെ മകന്‍ അടുത്തിടെ വിദേശ രാജ്യം സന്ദര്‍ശിച്ച് മടങ്ങിയെത്തിയിരുന്നു. കൊറോണ രോഗ ലക്ഷണങ്ങള്‍ക്ക് സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടൊണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഉഡുപ്പി ജില്ലാ ആശുപത്രിയിലെ കൊറോണ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

corona-india-200-

ഇന്ത്യയില്‍ ഇതിനകം 30 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇതിനകം 30 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 16 പേര്‍ ഇറ്റാലിയന്‍ വിനോദസ‍ഞ്ചാരികളാണ്. ഇവരില്‍ 14 പേരെയും ദില്ലിയില്‍ ക്വാരന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇറ്റലിയില്‍ നിന്നെത്തിയ 23 അംഗ വിനോദസഞ്ചാരി സംഘത്തിന്റെ ഭാഗമാണ് ഇവര്‍. കഴിഞ്ഞ മാസമാണ് ഇവര്‍ രാജസ്ഥാനിലെത്തിയത്.

ചൊവ്വാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ച ഇവരില്‍ ഒരാള്‍ ഇപ്പോള്‍ ജയ്പൂരിലാണുള്ളത്. ഇയാളുടെ ഭാര്യയയ്ക്കും പിന്നീട് കൊറോണ സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് കൊറോണ ബാധിച്ചിട്ടുള്ള ഏറ്റവും വലിയ സംഘം ഇറ്റാലിയന്‍ സഞ്ചാരികളുടേതാണ്. കുടുതല്‍ പേരിലേക്ക് കൊറോണ വ്യാപിക്കുന്നത് തടയുന്നതിനായി രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിച്ച് വരികയാണ്.

English summary
Kerala pharma student feared to be infected with coronavirus, admitted to Bengaluru hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X