കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളാ പോലീസിനെ കൊച്ചാക്കാതെ!! ഐസിസിന്റെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി

കേരളാ പോലീസിന് ലഭിച്ച വിവരങ്ങള്‍ തെലങ്കാന പോലിസിന് കൈമാറുകയായിരുന്നു. അവരത് മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും സുരക്ഷാ വിഭാഗങ്ങള്‍ക്ക് നല്‍കി.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ദില്ലി: ഭീകരസംഘടനയായ ഐസിസിന്റെ നീക്കം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ കേരളാ പോലീസ് ചോര്‍ത്തി. മധ്യപ്രദേശിലെ ഭോപ്പാല്‍-ഉജ്ജയ്ന്‍ പാസഞ്ചര്‍ ട്രെയിന്‍ സ്‌ഫോടനം നടത്തിയവരെ പറ്റിയുള്ള വിവരങ്ങളും ഇതിലുണ്ടായിരുന്നു. സ്‌ഫോടനം നടത്തിയവരുമായി സിറിയയിലെ ഐസിസ് പ്രവര്‍ത്തകര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയത് കേരളാ പോലീസ് ആണെന്ന് ഇന്ത്യാ ടുഡെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

കേരളാ പോലീസിന് ലഭിച്ച വിവരങ്ങള്‍ തെലങ്കാന പോലിസിന് കൈമാറുകയായിരുന്നു. അവരത് മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും സുരക്ഷാ വിഭാഗങ്ങള്‍ക്ക് നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് ട്രെയിന്‍ ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ മധ്യപ്രദേശ് പോലിസിന് എളുപ്പത്തില്‍ ലഭിച്ചതത്രെ.

ഖുറാസാന്‍ സംഘം

ഐസിസിന്റെ ഘടകമാണെന്ന് കരുതുന്ന ഖുറാസാന്‍ സംഘത്തെ കുറിച്ചും തെലങ്കാന പോലീസിന് വിവരം നല്‍കിയത് കേരളാ പോലീസ് ആണെന്ന് റപ്പോര്‍ട്ടിലുണ്ട്. ട്രെയിനിലെ സ്‌ഫോടനം ആസൂത്രണം ചെയ്തത് ആതിഫ് മുസാഫര്‍ എന്ന ഖാസിമാണെന്നാണ് പോലിസ് പറയുന്നത്.

അലിഗഡിലെ മുന്‍ വിദ്യാര്‍ഥി

ആതിഫ് പാസഞ്ചര്‍ ട്രെയിനില്‍ പൈപ്പ് ബോംബ് സ്ഥാപിക്കുകയായിരുന്നു. അലിഗഡില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയായിരുന്ന ആതിഫ് ഖുറാസാന്‍ സംഘത്തിന്റെ തലവനാണെന്നും പോലിസ് പറയുന്നു. ഇന്‍ര്‍നെറ്റിലൂടെയാണ് ഇയാള്‍ ഐസിസുമായി ബന്ധം സ്ഥാപിച്ചിരുന്നത്.

ആതിഫിന്റെ പ്രവര്‍ത്തനങ്ങള്‍

ഖുറാസാന്‍ സംഘം അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ സംഘത്തിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ആതിഫാണെന്ന് പോലിസ് പറയുന്നു. ആളുകളെ ചേര്‍ക്കലും പ്രവര്‍ത്തനം വ്യാപിപിക്കലുമാണ് ഇയാളുടെ പ്രവര്‍ത്തന മേഖലയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ലഖ്‌നൗവിലും ഐസിസ്

അതേസമയം, ലഖ്‌നൗവിലെ താക്കൂര്‍ഗഞ്ചില്‍ 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊന്ന സെയ്ഫുല്ലയുടെ പക്കല്‍ നിന്നു ഐസിസിന്റെ പതാക കണ്ടെത്തിയെന്ന് പോലിസ് അറിയിച്ചു. താക്കൂര്‍ ഗഞ്ചിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഇയാളെ 12 മണിക്കൂറിന് ശേഷമാണ് പോലീസ് കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം സ്വീകരിക്കില്ലെന്ന് പിതാവ് സര്‍താജ് പറഞ്ഞു.

English summary
Kerala police informed Telangana to crucial information about ISIS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X