കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്: രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയെ മറികടന്നു!!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത്ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. ശനിയാഴ്ച 11,755 കേസുകളാണ് ശനിയാഴ്ച മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ചിൽ കൊവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്രയെ മറികടക്കുന്നതും ആദ്യമായാണ്. മഹാരാഷ്ട്രയിൽ 11, 416 കേസുകളാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. സെപ്തംബറിന് ശേഷം റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കുറവ് കേസുകളാണ് മഹാരാഷ്ട്രയിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച 10000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഞെട്ടിച്ച് പിജെ ജോസഫ്; 15 സീറ്റിലും മത്സരിക്കും.. യുഡിഎഫിൽ പുതിയ പോര്, തടയിടാൻ കോൺഗ്രസ്ഞെട്ടിച്ച് പിജെ ജോസഫ്; 15 സീറ്റിലും മത്സരിക്കും.. യുഡിഎഫിൽ പുതിയ പോര്, തടയിടാൻ കോൺഗ്രസ്

കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും അധികം കേസുകളാണ് കേരളത്തിൽ സെപ്തംബർ മുതൽ റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോഴത്തേതിനാൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നാണ് സംസ്ഥാന സർക്കാർ നൽകുന്ന വിവരം. അടുത്ത മാസത്തോടെ മാത്രമേ രോഗവ്യാപനത്തിന്റെ തോതിൽ കുറവ് വരുകയുള്ളൂവെന്നാണ് സർക്കാർ പറയുന്നത്. കേരളത്തിൽ ദിവസേന റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകൾ 20000 കടക്കുമെന്നാണ് ആരോഗ്യമന്ത്രി കെകെ ശൈലജയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

corona13-15

ഏകദേശം കഴിഞ്ഞ മൂന്നാഴ്ചയായി കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിൽ രോഗികളുടെ വർധനവിൽ ഒരു ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നതെങ്കിൽ കേരളത്തിൽ 3.5 ശതമാനമാണ് രോഗികളുടെ എണ്ണത്തിലെ വർധനവ്. ഇന്ത്യയിൽ കൊവിഡ്സ ബാധിതരുടെ എണ്ണം ശനിയാഴ്ച 70 ലക്ഷം കടന്നിരുന്നു. ലോകത്ത് 3.7 കോടി പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ അഞ്ചിലൊന്നും ഇന്ത്യയാണ് വഹിക്കുന്നത്.

English summary
Kerala records 11, 755 cases in a single day, Overtakes Maharashtra in number of daily cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X