കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ആർഎസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ഉത്തരേന്ത്യയിൽ വൈറൽ; കമന്റിട്ട യുവാവിന് എകെ-47 വധഭീഷണി

  • By Desk
Google Oneindia Malayalam News

ദില്ലി: ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. സിപിഎം പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട ആനന്ദ്. കേസില്‍ പ്രതികളെ പിടികൂടിയതോടെ കേരളത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്.

സൗദി രാജവംശത്തിന് 'ജൂത പാരമ്പര്യം'; വഹാബിസം എവിടെ നിന്ന്... അതിലും ജൂതരഹസ്യം? ഞെട്ടിപ്പിക്കുന്ന കഥകൾസൗദി രാജവംശത്തിന് 'ജൂത പാരമ്പര്യം'; വഹാബിസം എവിടെ നിന്ന്... അതിലും ജൂതരഹസ്യം? ഞെട്ടിപ്പിക്കുന്ന കഥകൾ

എന്നാല്‍ ഉത്തരേന്ത്യയില്‍ അതല്ല സ്ഥിതി. കേരളത്തെ കുറിച്ച് ഇതിനകം തന്നെ ഒരുപാട് വ്യാജ പ്രചാരണങ്ങള്‍ ഉണ്ട്. അതിനിടെയാണ് ആനന്ദിന്റെ കൊലപാതക വാര്‍ത്ത വരുന്നത്. ഇത് അവിടെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

സൗദിയിൽ ചരിത്ര സംഭവം; മുഹമ്മദ് ബിൻ രാജകുമാരന്റെ വാഗ്ദാനങ്ങൾ നടപ്പിലാകുന്നു? വനിത ബാസ്‌കറ്റ് ബോൾസൗദിയിൽ ചരിത്ര സംഭവം; മുഹമ്മദ് ബിൻ രാജകുമാരന്റെ വാഗ്ദാനങ്ങൾ നടപ്പിലാകുന്നു? വനിത ബാസ്‌കറ്റ് ബോൾ

അത്തരം ഒരു പോസ്റ്റില്‍ കമന്റ് ഇട്ട യുവാവിന് നേര്‍ക്ക് വധഭീഷണി എന്നതാണ് ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത. വീഡിയോ കോളിലൂടെ ആയിരുന്നു വധഭീഷണി. വധഭീഷണി മുഴക്കിയ ആളുടെ കൈവശം എകെ 47 തോക്കും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

വിദ്യാര്‍ത്ഥിക്ക് നേരെ

വിദ്യാര്‍ത്ഥിക്ക് നേരെ

ഉത്തര്‍ പ്രദേശിലെ അമിത് സിങ് വിദ്യാര്‍ത്ഥിക്ക് നേരെയാണ് വധഭീഷണി. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ കമന്റ് ഇട്ടതിനെ തുടര്‍ന്നാണ് തനിക്കെതിരെ വധഭീഷണി ഉണ്ടായത് എന്നാണ് ഈ വിദ്യാര്‍ത്ഥി പറയുന്നത്. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ തന്നെ ആയിരുന്നു വെളിപ്പെടുത്തിയത് എന്ന് ടൈംസ് ഓഫ് ഇന്ക്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

എകെ 47 തോക്കുമായി

എകെ 47 തോക്കുമായി

മൂന്ന് പേര്‍ ചേര്‍ന്നാണ് തന്നെ വീഡിയോ കോള്‍ ചെയ്ത് ഭീഷണിപ്പെടുത്തിയത് എന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. ഇതില്‍ ഒരാളുടെ കൈവശം എകെ 47 തോക്കുണ്ടായിരുന്നു എന്നും പറയുന്നുണ്ട്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

പരാതി പോയി... ആര്‍ക്കൊക്കെ?

പരാതി പോയി... ആര്‍ക്കൊക്കെ?

എന്തായാലും വിദ്യാര്‍ത്ഥി ഉടന്‍ തന്നെ പരാതിപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഉത്തര്‍ പ്രദേശ് പോലീസ് എന്നിവര്‍ക്ക് ട്വിറ്റര്‍ വഴി ആയിരുന്നു പരാതി നല്‍കിയത്. മീററ്റ് സോണല്‍ ഐജി വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കേരളത്തില്‍ നടന്ന കൊലപാതകം ഉത്തര്‍ പ്രദേശില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഒരുപാട് പേര്‍ ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതായി പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പറഞ്ഞത് ഇത്ര മാത്രം

പറഞ്ഞത് ഇത്ര മാത്രം

ഗ്രേറ്റര്‍ നോയ്ഡയിലെ മലക്പുര്‍ സ്വദേശിയാണ് അമിത് സിങ് എന്ന വിദ്യാര്‍ത്ഥി. കമ്യൂണിസം എന്നും ജിഹാദ് എന്നും ആയിരുന്നത്രെ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തത്. ഇതാണ് ചിലരെ ചൊടിപ്പിച്ചത് എന്ന് പറയുന്നു.

ആരാണ് വിളിച്ചത്

ആരാണ് വിളിച്ചത്

മുഹമ്മദ് ഐമാന്‍ എന്ന ആളാണ് തന്നെ വീഡിയോ കോള്‍ ചെയ്ത് ഭീഷണിപ്പെടുത്തിയത് എന്നാണ് അമിത് പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു എന്നും പറയുന്നുണ്ട്. അവരാണ് കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയത്രെ.

സിപിഎമ്മുകാരല്ല

സിപിഎമ്മുകാരല്ല

എന്തായാലും സിപിഎം പ്രവര്‍ത്തകരല്ല അമിത് സിങിനെ ഭീഷണിപ്പെടുത്തിയത് എന്നാണ് കരുതുന്നത്. വിളിച്ച ആള്‍ പറഞ്ഞത് താന്‍ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തെഹാദുള്‍ മുസ്ലീം ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകന്‍ ആണെന്നാണത്രെ അവകാശപ്പെട്ടത്. എന്തായാലും സോഷ്യല്‍ മീഡിയയിലെ ഈ സംഭാഷണം എല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ട് എന്നാണ് പറയുന്നത്. പക്ഷേ, വീഡിയോ പോലീസിന് കൈമാറിയിട്ടുണ്ടത്രെ.

ബെംഗളൂരുവില്‍ നിന്ന്

ബെംഗളൂരുവില്‍ നിന്ന്

ബെംഗളൂരിവില്‍ നിന്ന് ആണ് വീഡിയോ കോള്‍ വന്നത് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഐഡി വ്യാജമാണോ എന്ന സംശയവും പോലീസിനുണ്ട്. ഇതുവരെ അമിത് സിങ് പോലീസിന് എഴുതിത്തയ്യാറാക്കിയ പരാതി നല്‍കിയിട്ടില്ല.

English summary
A student allegedly received death threat on phone after he commented on Facebook about Kerala RSS worker Nenmini Anand's murder case. The caller also accused him of being affiliated to a political party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X