പച്ചക്കൊടി കാണിച്ച് കർണ്ണാടക: കെഎസ്ആർടിസിയുടെ ബെംഗളൂരു സർവീസ് പുനഃരാരംഭിച്ചു
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തലാക്കിയ അന്തർ സംസ്ഥാന സർവ്വീസ് പുനരാരംഭിച്ച് കെഎസ്ആർടിസി. തിരുവനന്തപുരം- ബെംഗളൂരു സർവീസാണ് ഇതോടെ പുനരാരംരംഭിച്ചിട്ടുള്ളത്. രോഗ്യവ്യാപനത്തിന്റെ തോതിൽ വ്യത്യാസം വന്നതോടെ കൊവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാസങ്ങൾക്ക് ശേഷം കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുന്നത്. കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ വരവോടെ ഏപ്രിൽ 9 മുതലാണ് സർവ്വീസ് നിർത്തലാക്കുന്നത്. ഞായറാഴ്ച വൈകിട്ടോടെയാണ് തിരുവനന്തപുരത്ത് നിന്ന് ആദ്യത്തെ ബസ് പുറപ്പെട്ടത്.
ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, സുൽത്താൻ ബത്തേരി, കോഴിക്കോട്, മൈസൂർ, മാണ്ഡ്യ, റൂട്ടിലാണ് ബസ് ഓടിത്തുടങ്ങുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നേരത്തെ ബുക്ക് ചെയ്തവർക്കാണ് യാത്ര ചെയ്യാൻ കഴിയുക. കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങളിൽ ഇളവ് നൽകിയതോടെ അന്തർ സംസ്ഥാന ബസ് സർവീസിന് അനുമതി നേടിക്കൊണ്ട് കേരള സർക്കാർ കർണ്ണാടക സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർവ്വീസിന് അനുമതി നൽകിയിട്ടുള്ളത്.

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
അതേ സമയം തമിഴ്നാട് സർക്കാർ അന്തർസംസ്ഥാന സർവ്വീസിന് അനുമതി നൽകാത്തതിനാൽ സേലം വഴി കർണ്ണാടകത്തിലേക്കുള്ള സർവീസ് പുനഃരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യഘട്ടമെന്ന നിലയ്ക്ക് തമിഴ്നാട്ടിലേക്ക് സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ബോണ്ട് സർവ്വീസ് നടത്താൻ കോയമ്പത്തൂർ കളക്ടർ അനുമതി നൽകിയിട്ടുണ്ട്. ഇതോടെ തിങ്കളാഴ്ച മുതൽ പാലക്കാട്- കോയമ്പത്തൂർ ബോണ്ട് സർവ്വീസുകൾ ആരംഭിക്കും. അതേ സമയം അന്തർ സംസ്ഥാന സർവ്വീസിനുള്ള അനുമതി അടുത്ത ദിവസം തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ












Click it and Unblock the Notifications