മലയാളി ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്നത് എന്തിനെന്നോ?
ദില്ലി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സംസ്ഥാനം കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയാണ്. എന്നാല്‍ മഹാരാഷ്ട്രയേക്കാള്‍ കൂടുതല്‍ ഇന്റര്‍നെറ്റിനായി പണം ചിലവഴിക്കുന്നത് കേരളത്തിലെ ജനങ്ങളാണ് എന്ന് പുതിയ കണക്കുകള്‍ പറയുന്നു.
മഹാരാഷ്ട്രയില്‍ ഒരു ഉപഭോക്താവ് 147 രൂപ ചിലവഴിക്കുമ്പോള്‍ കേരളത്തില്‍ 188 രൂപയാണ് മലയാളി ഒരു മാസത്തില്‍ ചിലവാക്കുന്നത്. എല്ലാ അടിസ്ഥാന പ്രവര്‍ത്തനങ്ങളും ഇന്റര്‍നെറ്റിലൂടെയാക്കിയതാണ് ഇത്രയും ഉപയോഗം കൂടുന്നതിന് കാരണമായത്. പുരോഗതിക്ക് സമാന്തരമായി സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്നതും കേരളത്തില്‍ തന്നെയാണ്.

ഇന്റര്‍നെറ്റിന്റെ ചിലവ്
ഒരു മാസത്തില്‍ 188 രൂപയാണ് ഒരു ശരാശരി മലയാളി ഇന്റര്‍നെറ്റിനായി ചിലവാക്കുന്നത്. ഉപയോഗത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍ എങ്കിലും പണം ചിലവഴിക്കുന്നതിന് മുന്നില്‍ മലയാളി തന്നെ.

കേരളം ആറം സ്ഥാനത്ത്
സംസ്ഥാനത്തിന്റെ പട്ടിക എടുത്ത് നോക്കിയാല്‍ കേരളത്തിന്റെ സ്ഥാനം ആറാമതാണ്.

ഇന്റര്‍നെറ്റ് ഉപയോഗം
മൊബൈല്‍ ഇന്റര്‍നെറ്റ്, വൈഫൈ കണക്ഷനുകള്‍, സര്‍ക്കാര്‍ സേവനങ്ങള്‍, എന്നിവയ്‌ക്കെല്ലാം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ കേരളം വളരെ മുന്നിലാണ്.













Click it and Unblock the Notifications