നിലവിലെ എംപിമാരില്‍ കേരളത്തിലെ ജനങ്ങള്‍ സംതൃപ്തരെന്ന് സര്‍വ്വെ ഫലം
ന്യൂഡല്‍ഹി; നിലവിലെ സിറ്റിംങ് എംപിമാരില്‍ കേരളത്തിലെ ജനങ്ങള്‍ സംതൃപ്തരെന്ന് സര്‍വ്വെ ഫലം. രാജ്യത്ത് തന്നെ സിറ്റിംങ് എംപിമാരില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തിയുള്ള സംസ്ഥാനവും കേരളം തന്നെയാണ്. കേരളത്തിനൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും സിറ്റിങ് എംപിമാരില്‍ സംതൃപ്തി രേഖപ്പെടുത്തുമ്പോള്‍ ഹരിയാന, പതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ സിറ്റിങ് എംപിമാരില്‍ തീരെ സംതൃപ്തരല്ലെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. ഐഎഎന്‍എസ് സി വോട്ടര്‍ ദേശീയ തലത്തില്‍ നടത്തിയ സര്‍വ്വേയാണ് ഇക്കാര്യം പുറത്തുവിട്ടത്.
കേരളത്തില്‍ 37.31 ശതമാനം ആളുകള്‍ സിറ്റിംഗ് എംല്മാരില് സംതൃപ്തരാണ്. 42.7 ശതമാനം ജനങ്ങള്‍ കേരളത്തിലെ സിറ്റിംഗ് എംപിമാരില്‍ പൂര്‍ണമായും സംതൃപ്തി രേഖപ്പെടുത്തുന്നു. 16.44 സഥമാനം ആളുകള്‍ മാത്രമാണ് അതൃപ്തി രേഖപ്പെടുത്തുന്നത്. കേരളത്തിന്റെ എംപിമാരിലുള്ള ശരാശരി സംതൃപ്തി നിരക്ക് 63.7 ശതമാനമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 61.3 ശതമാനമാണ് സംതൃപ്തി നിരക്ക്.
ഹിമാചല്‍ പ്രദേശില്‍ 50.7ശതമാനമാളുകള്‍ സിറ്റിംങ് എംപിമാരില്‍ സംതൃപ്തരാണ്. മറ്റ് സംസ്ഥാനങ്ങളെ വെച്ച് നോക്കിയാല്‍ സംതൃപ്തി നിരക്ക് ഹിമാചല്‍ പ്രദേശില്‍ കൂടുതലാണ്. 25.2ശതമാനമാളുകള്‍ എതെങ്കിലും തരത്തില്‍ സിറ്റിങ് എംപിമാരില്‍ സംതൃപ്തരാണെങ്കില്‍ 21.42 ശതമാനമാളുകള്‍ എംപിമാരില്‍ പൂര്‍ണ സംതൃപ്തരാണ്. 21.42 ശതമാനം ആളുകള്‍ എംപിമാരില്‍ തീരെ സംതൃപ്തരല്ല.
ദേശീയ തലത്തില്‍ നോക്കിയാല്‍ രാജ്യത്തെ 31.52 ശതമാനം ആളുകള്‍ സിറ്റിംങ് എംപിമാരില്‍ പൂര്‍ണ്ണ സംതൃപ്തി പ്രകടിപ്പിക്കുമ്പോള്‍ 26.05 ആളുകള്‍ ഏതെങ്കിലും തരത്തില്‍ എംപിമാരില്‍ സംതൃപ്തരാണ്. എന്നാല്‍ 32.99 ശതമാനം ആളുകള്‍ എംപിമാരില്‍ തീരെ സംതൃപ്തരല്ലെന്നു സര്‍വ്വേഫലം പറയുന്നു.
ഹരിയാനയിലെയും പുതുച്ചരിയിലേയും ജദനങ്ങളാണ് സിറ്റിങ് എംപിമാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് സര്‍വ്വെയില്‍ രേഖപ്പെടുത്തുന്നത്. ഹരിയാനയില്‍ 54.25 ശതമാനം ആളുകളാണ് സംസ്ഥാനത്തെ സിറ്റിങ് എംപിമാരില്‍ പൂര്‍ണ്ണ അതൃപ്തി പ്രകടിപ്പിച്ചത്. രാജ്യത്തെ സംസ്ഥാനങ്ങളില്‍ സര്‍വ്വേ പ്രകാരം ഏറ്റവും കൂടുതല്‍ അതൃപ്തിയുള്ളതും ഹരിയാനയിലെ ജനങ്ങള്‍ക്കാണ്. തൊട്ടു പുറകേ പുതിച്ചേരിയിലെ ജനങ്ങളും സിറ്റിങ് എംപിമാരില്‍ അതൃപ്തി പ്രകടിപ്പിച്ചു. പുതുച്ചേരിയില്‍ 46.25 ശതമാനം ആളുകളാണ് നിലവിലെ എംപിമാരില്‍ അതൃപ്തി രേഖപ്പെടുത്തിയത്. 543 ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നായി ശേഖരിച്ച 30,000 മറുപടികളുടെ അടിസ്ഥാനത്തിലാണ് സര്‍വ്വേ ഫലം പുറത്തുവന്നത്.