Get Updates
Get notified of breaking news, exclusive insights, and must-see stories!

യഥാര്‍ത്ഥ സംഭവം എന്ന് എഴുതി കാണിച്ചാല്‍ പോര, സത്യമായിരിക്കണം; കേരള സ്‌റ്റോറിക്കെതിരെ കമല്‍ ഹാസന്‍

ദുബായ്: കേരള സ്‌റ്റോറി വെറുമൊരു പ്രചാരണം ചിത്രമാണ് നടന്‍ കമല്‍ഹാസന്‍. രാജ്യത്തിനകത്ത് നുണ പറഞ്ഞ് വിദ്വേഷം പ്രചരിപ്പിക്കുകയാണ് അതിന്റെ ലക്ഷ്യമെന്നും കമല്‍ തുറന്നടിച്ചു. ഐഐഎഫ്എ ഫിലിം അവാര്‍ഡിനായി എത്തിയപ്പോഴായിരുന്നു കമല്‍ ചിത്രത്തിനെതിരെ രംഗത്ത് വന്നത്. ഇത്തരം പ്രോപ്പഗണ്ട ചിത്രങ്ങള്‍ക്കെതിരാണ് ഞാന്‍. ഇതെല്ലാം നുണയെ അടിസ്ഥാനമാക്കിയുള്ളതാണ്.

രാജ്യത്തെ വിഭജിക്കുന്നതാണ് അത്. നിങ്ങള്‍ വെറുതെ ഇതൊരു യഥാര്‍ത്ഥ സംഭവമാണെന്ന് ടാഗ് ലൈനില്‍ എഴുതി കാണിച്ചത് കൊണ്ടായില്ല. അത് ശരിക്കും സത്യമായിരിക്കണം. എന്നാല്‍ ഇവിടെ സത്യത്തിന്റെ കണിക പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

KAMAL HASSAN KERALA STORY

നേരത്തെ പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന വിവാദത്തിലും കമല്‍ഹാസന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. എന്തുകൊണ്ടാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്നതെന്ന് കമല്‍ ചോദിച്ചു. രാജ്യത്തിന് അഭിമാനിക്കാവുന്ന ഈ നിമിഷം രാഷ്ട്രീയമായ ഭിന്നിപ്പിന്റെ വേദിയായി മാറിയിരിക്കുകയാണ്.

പ്രധാനമന്ത്രിയോട് ഒരു ചോദ്യമാണ് എനിക്കുള്ളത്. എന്തുകൊണ്ടാണ് രാഷ്ട്രപതി ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് അദ്ദേഹം വിശദീകരിക്കണം. ചരിത്രനിമിഷമാണിത്. അതില്‍ രാഷ്ട്രപതി രാജ്യത്തിന്റെ പരമോന്നത പദവി വഹിക്കുന്നതില്‍ പങ്കെടുക്കണം. അതില്‍ എന്ത് വന്നാലും മാറ്റമുണ്ടാവരുതെന്നും കമല്‍ പറഞ്ഞു. പ്രതിപക്ഷം അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതാണ്.

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ രാം പൂനിയാനി നേരത്തെ ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. കേരളത്തെ അപമാനിക്കാനാണ് കേരള സ്റ്റോറി പോലുള്ള ചിത്രങ്ങള്‍ പുറത്തിറക്കുന്നത്. യുക്തിപരമായി ഇത്തരം വിദ്വേഷത്തെ നേരിടണം. എല്ലാ വിഭാഗം ജനങ്ങളും സമാധാനത്തോടെ ജീവിക്കുന്ന ഇടമാണ് കേരളമെന്നും രാം പൂനിയാനി പറഞ്ഞു.

അതേസമയം ബ്രിട്ടനില്‍ ചിലയിടങ്ങളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിയിരിക്കുകയാണ്. മുസ്ലീം സമുദായത്തില്‍ നിന്നുള്ള പരാതിയെ തുടര്‍ന്നാണിത്. ഇവര്‍ക്ക് ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമല്ല ചിത്രത്തിന് ലഭിച്ചത്. ഇതേ തുടര്‍ന്ന് സിനിമ പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

അതേസമയം കേരള സ്റ്റോറി ഇറങ്ങിയത് മുതല്‍ വലിയ വിമര്‍ശനമാണ് ചിത്രത്തിനെതിരെയുണ്ടായത്. എന്നാല്‍ ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു ചിത്രം. നേരത്തെ ചിത്രത്തിലെ നായിക അദാ ശര്‍മ വിവാദങ്ങളെ പ്രതിരോധിച്ച് രംഗത്ത് വന്നിരുന്നു. തമിഴ്‌നാടും, പശ്ചിമ ബംഗാളും ഇല്ലാതെ 200 കോടി നേടുന്ന ആദ്യ സ്ത്രീപക്ഷ സിനിമയാണ് കേരള സ്റ്റോറിയെന്ന് അവര്‍ പറഞ്ഞു.

സംവിധായകന്‍ ഏഴ് വര്‍ഷത്തോളം പഠനം നടത്തിയാണ് സുദിപ്‌തോ സെന്‍ ഈ ചിത്രമെടുത്തത്. എല്ലാ എതിര്‍പ്പുകളെയും അദ്ദേഹം നേരിടുകയും, അതിനെ പ്രതിരോധിക്കുകയും ചെയ്തു. അതിന്റെ വിജയമാണ് പ്രേക്ഷകര്‍ നല്‍കിയതെന്നും അദാ ശര്‍മ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+