കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: കെ എസ് യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് കെ എസ് യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുന്നു. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുവാനുള്ള സർക്കാർ നീക്കത്തിനെതിരെയായിരുന്നു കെ എസ് യു സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥലത്ത് നിന്നും മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

<strong> ധോണിയെയും മോദിയെയും വിമര്‍ശിക്കുന്നത് നിര്‍ത്തണമെന്ന് പ്രിയദര്‍ശന്‍; മറുപടിയായി കിടിലന്‍ കമന്‍റുകള്‍</strong> ധോണിയെയും മോദിയെയും വിമര്‍ശിക്കുന്നത് നിര്‍ത്തണമെന്ന് പ്രിയദര്‍ശന്‍; മറുപടിയായി കിടിലന്‍ കമന്‍റുകള്‍

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് ഉന്തുംതള്ളും ആരംഭിച്ചു. തുടര്‍ന്ന് അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയുമായിരുന്നു. സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസ് കെഎസ്‌യു പ്രവർത്തകർക്ക് നേരെ നടത്തിയത് ക്രൂരമായ നരനായാട്ടാണെന്നും ലാത്തി ഒടിയും വരെ സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്തിനെ പോലീസ് മർദ്ദിച്ചെന്നും കെ എസ് യു സംസ്ഥാന കമ്മറ്റി ആരോപിച്ചു.

ksu-

മാർച്ചിൽ പങ്കെടുത്ത നൂറുകണക്കിന് കെഎസ്‌യു പ്രവർത്തകർക്ക് പോലീസിന്റെ ലാത്തിച്ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും പരിക്കേറ്റു. പരുക്കേറ്റ കെഎസ്‌യു പ്രവർത്തകരെ താലൂക്ക് ആശുപത്രിയിൽ യിൽ പ്രവേശിപ്പിച്ചു . പോലീസിന്റെ ക്രൂരമായ നടപടിക്കെതിരെ ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്ത് അറിയിക്കുകയായിരുന്നു.

<strong> പ്രതിസന്ധിയുടെ നടുക്കടലില്‍ കോണ്‍ഗ്രസിനെ തനിച്ചാക്കി രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്</strong> പ്രതിസന്ധിയുടെ നടുക്കടലില്‍ കോണ്‍ഗ്രസിനെ തനിച്ചാക്കി രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്

English summary
kerala student union calls for an education bandh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X