Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളത്തിനോ തമിഴ്നാടിനോ ബംഗാളിനോ തടയാനാകില്ല', CAA പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് അമിത് ഷാ

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. കേരളത്തിനോ തമിഴ്‌നാടിനോ ബംഗാളിനോ പൗരത്വ നിയമം നടപ്പിലാക്കുന്നത് തടയാനാകില്ലെന്ന് അമിത് ഷാ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിഎഎ പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നും അമിത് ഷാ പറഞ്ഞു.

''പൗരത്വ ഭേദഗതി നിയമം ഒരിക്കലും പിന്‍വലിക്കില്ല. രാജ്യത്ത് ഇന്ത്യന്‍ പൗരത്വം ഉറപ്പ് വരുത്തുക എന്നതിനുളള പരമാധികാരം തങ്ങള്‍ക്കാണ്. അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. ന്യൂനപക്ഷങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. കാരണം സിഎഎ ആരുടെയും പൗരത്വം എടുത്ത് കളയുന്നില്ല'', അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

amit shah on Caa

''അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ പോലുളള രാജ്യങ്ങളില്‍ നിന്നുളള ഹിന്ദു, ബുദ്ധിസ്റ്റ്, ജൈന, സിഖ്, ക്രിസ്ത്യന്‍, പാഴ്‌സികളായിട്ടുളള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വവും അവകാശങ്ങളും നല്‍കാനുളളതാണ് സിഎഎ''. ബിജെപി സിഎഎയിലൂടെ പുതിയ വോട്ട് ബാങ്ക് നിര്‍മ്മിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അമിത് ഷാ തളളി. ''പ്രതിപക്ഷത്തിന് മറ്റ് ജോലികളൊന്നും ഇല്ല. അവര്‍ പറയുന്നതൊന്നും ഒരിക്കലും ചെയ്യുന്നവരല്ല. 370ാം വകുപ്പ് റദ്ദാക്കിയതും തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് എന്നാണ് അവര്‍ പറയുന്നത്''. എന്നാല്‍ അക്കാര്യം തങ്ങള്‍ 1950 മുതല്‍ പറയുന്നതാണെന്നും അമിത് ഷാ വ്യക്തമാക്കി.

സിഎഎ പ്രഖ്യാപിച്ച സമയത്തെക്കുറിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്കും അമിത് ഷാ മറുപടി നല്‍കി. ''ഒവൈസി, രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്രിവാള്‍, മമത ബാനര്‍ജി അടക്കമുളള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും നുണകളുടെ രാഷ്ട്രീയമാണ് പയറ്റുന്നത്. 2019ലെ പ്രകടന പത്രികയില്‍ ബിജെപി പറഞ്ഞിട്ടുളളതാണ് സിഎഎ നടപ്പിലാക്കും എന്നുളളത്. 2019ല്‍ തന്നെ പാര്‍ലമെന്റില്‍ അത് പാസാക്കി, പക്ഷെ കൊവിഡ് കാരണം നടപ്പിലാക്കല്‍ നീണ്ട് പോയി''.

''പ്രതിപക്ഷത്തിന് വേണ്ടത് പ്രീണന രാഷ്ട്രീയം കളിക്കുകയാണ് അവരുടെ വോട്ട് ബാങ്ക് ക്രോഡീകരിക്കുകയുമാണ്. അവരിപ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടപ്പെട്ടിരിക്കുന്നു. പൗരത്വം നിയമം ഈ രാജ്യത്തിന് വേണ്ടിയുളളതാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. കഴിഞ്ഞ നാല് വര്‍ങ്ങള്‍ക്കിടെ 41 തവണയാണ് താന്‍ പറഞ്ഞിട്ടുളളത് തിരഞ്ഞെടുപ്പിന് മുന്‍പായി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും എന്നുളളത്'', അമിത് ഷാ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+