രാജ്യത്തെ ഏറ്റവും മികച്ച ഭരണം കേരളത്തില്‍; ഏറ്റവും പിന്നില്‍ ഉത്തര്‍ പ്രദേശ്, പട്ടിക ഇങ്ങനെ
ബംഗളൂരു:രാജ്യത്ത് ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമത്. കഴിഞ്ഞ ദിവസം പബ്ലിക് അഫയേഴ്‌സ് സെന്റര്‍ (പിഎസി) പുറത്തിറക്കിയ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് 2020ലാണ് കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
പട്ടികയില്‍ ഏറ്റവും താഴെ സ്ഥാനം പിടിച്ചിരിക്കുന്നത് ഉത്തര്‍പ്രദേശാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് പിഎസി പട്ടിക തയാറാക്കിയത്. സുസ്ഥിര വികസനവും ഭരണപ്രകടനം വിശകലനം ചെയ്താണ് പട്ടിക തയ്യാറാക്കിയതെന്ന് മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.കസ്തൂരിരംഗന്‍ അധ്യക്ഷനായ സമിതി അറിയിച്ചു. വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം മുന്നിലെത്തിയത്.

പിഎസിയുടെ പട്ടികയില്‍ വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സമത്വം, വളര്‍ച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേര്‍സ് ഇന്‍ഡക്‌സ് തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തൊഴിലുറപ്പു പദ്ധതിയും നാഷണല്‍ ഹെല്‍ത്ത് മിഷനും പോലുള്ള പദ്ധതികളുടെ നടത്തിപ്പും കോവിഡ് പ്രതിരോധവും ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ എത്രമാത്രം മികവ് പുലര്‍ത്തി എന്നതും പഠന വിധേയമാക്കിയിട്ടുണ്ടെന്നും അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, പ്രകൃതിസൗഹൃദവും സര്‍വതലസ്പര്‍ശിയുമായ വികസനം തുടങ്ങി നിരവധി പ്രധാന സൂചകങ്ങളില്‍ കേരളം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതായാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാറിനൊപ്പം അണിനിരന്ന കേരളത്തിനൊന്നാകെ അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും കൂടുതല്‍ മികവിലേയ്ക്കുയരാന്‍ ഇത് നമുക്ക് പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് രണ്ടാം സ്ഥാനവും, തെലങ്കാന മൂന്നാം സ്ഥാനവും നേടി. ഗുജറാത്ത് അഞ്ചാം സ്ഥാനത്തും, കര്‍ണാടക ഏഴാം സ്ഥാനത്തും, മഹാരാഷ്ട്ര 12ആം സ്ഥാനത്തുമാണ് പട്ടികയില്‍ ഇടംപിടിച്ചത്.
സംസ്ഥാനങ്ങളിലെ ഭരണത്തിന്റെ പര്യാപ്തതയുടെയും ഗുണനിലവാരത്തിന്റെയും വാര്‍ഷിക വിലയിരുത്തലാണ് ഈ പഠനത്തിലൂടെ ഉദ്ദേശിക്കുന്നത്.

കൂടാതെ കേന്ദ്രാവിഷ്‌കൃത പദ്ധതികളായ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ ആരോഗ്യ ദൗത്യം, സംയോജിത ശിശുവികസന സേവനം, എന്നിവ നടപ്പാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനങ്ങളെടുത്ത മുന്‍കരുതലുകളും വിലയിരുത്തിയിട്ടുണ്ടെന്നും പിഎസി പറഞ്ഞു. പട്ടികയില്‍ നഗറ്റീവ് പോയിന്റുമായി ഉത്തര്‍പ്രദേശ്, ഒഡിഷ, ബിഹാര്‍ എന്നിവയാണ് അവസാന സ്ഥാനക്കാര്‍. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവയാണ് മികച്ചത്.

പിന്നാലെ മേഘാലയയും ഹിമാചല്‍ പ്രദേശുമുണ്ട്.
മണിപ്പുര്‍, ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നിവയാണ് ഈ ഗണത്തില്‍ മോശം ഭരണം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളായി പ്ടടികയില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നത്. ചണ്ഡിഗഡാണ് മികച്ച ഭരണം കാഴ്ചവച്ച കേന്ദ്രഭരണ പ്രദേശം. പുതുച്ചേരി, ലക്ഷദ്വീപ് എന്നിവ രണ്ടും മൂന്നും സ്ഥാനത്തു നില്‍ക്കുമ്പോള്‍ ദാദര്‍ ആന്‍ഡ് നാഗര്‍ ഹവേലി, ആന്‍ഡമാന്‍ നിക്കോബാര്‍, ജമ്മു കശ്മീര്‍ എന്നിവയാണ് മോശം ഭരണം കാഴ്ചവച്ച മറ്റ് കേന്ദ്ര ഭരണ പ്രദേശങ്ങള്‍.












Click it and Unblock the Notifications