കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കേരളവും ഒട്ടും പിന്നോട്ടല്ല; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ!

Google Oneindia Malayalam News

തിരുവന്തപുരം: കുറ്റകൃത്യങ്ങൾ നടക്കുന്ന കാര്യത്തിൽ കേരളവും ഒട്ടും പിന്നിലല്ലെന്ന് റിപ്പോർട്ട്. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകൾ ഉള്ളത്. കുറ്റകൃത്യങ്ങളുടെ കണക്കില്‍ നമ്മുടെ കേരളത്തിന്റെ സ്ഥാനം നാലാമതാണ്. 60.2 ശതമാനമാണ് കേരളത്തിലെ ക്രൈം റേറ്റ്. 2017ലെ കുറ്റകൃത്യങ്ങളുടെ കണക്കാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. 2017ൽ കേരള പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് 6.53 ലക്ഷം കേസുകളാണെന്നാണ് റിപ്പോർട്ട്.

മരട് ഫ്ലാറ്റ് വിഷയം; കുടുങ്ങുന്നത് മുൻ ഇടത് പഞ്ചായത്ത് ഭരണ സമിതി? രണ്ട് സപിഎം നേതാക്കളെ ചോദ്യം ചെയ്യും!മരട് ഫ്ലാറ്റ് വിഷയം; കുടുങ്ങുന്നത് മുൻ ഇടത് പഞ്ചായത്ത് ഭരണ സമിതി? രണ്ട് സപിഎം നേതാക്കളെ ചോദ്യം ചെയ്യും!

ഐപിസി നിയമ പ്രകാരം 2.3 ലക്ഷം കേസുകളും മറ്റ് പ്രാദേശിക പ്രത്യേക നിയമപ്രകാരം 4.17 ലക്ഷം കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തേക്കാൾ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ് വെറും ആറ് ലക്ഷം കേസുകളുമായി രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. 4.6 ലക്ഷം കേസുകളുമായി മഹാരഷ്ട്ര മൂന്നാം സ്ഥാന്തും നിൽക്കുന്നു. രണ്ട് വർഷത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണിത്.

കഴിഞ്ഞ റിപ്പോർട്ടിനേക്കാൾ കുറവ്

കഴിഞ്ഞ റിപ്പോർട്ടിനേക്കാൾ കുറവ്


പുതുതായി പ്രസിദ്ധീകരിച്ച ക്രൈറെക്കോർഡ് ബ്യൂറോയിൽ കേരളം ഒന്നാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ പ്രാവശ്യത്തേതിനേക്കാൾ 50000 കേസുകളുടെ എണ്ണത്തിൽ കുറവാണ്. കഴിഞ്ഞ റിപ്പോർട്ടിൽ 7 ലക്ഷത്തിന് മുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്. പോലീസിന്റഎ വീക്ഷണ കോണിൽ ഇത്തരത്തിൽ ക്രൈം റിപ്പോർട്ട് കൂടുന്നത് സമൂഹത്തിന് നല്ലതല്ലെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

കേസുകൾ കൂടാൻ കാരണം

കേസുകൾ കൂടാൻ കാരണം


കേരള പോലീസ് ഒരിക്കലും കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് പിന്തിരിഞ്ഞിട്ടില്ലെന്ന് കേരള പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. കേസുകൾ രജിസ്റ്റർ ചെയ്യുന്നതിലൂടെ, ദുരിതം അനുഭവിക്കുന്നവർക്ക് നീതി നടപ്പാക്കാനുള്ള ജനാധിപത്യപരമായ രീതിയിലൂടെയാണ് കേരള പോലീസ് മുന്നോട്ട് പോകുന്നത്. പരാതികളുമായി വരുന്നവരെ ഞങ്ങൾ പിന്തിരിപ്പിക്കാറില്ല. എല്ലാ കേസുകളും രജിസ്റ്റർ ചെയ്യും. സംസ്ഥാന കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മറിയെന്ന് ചിലർ പറഞ്ഞേക്കാം. എന്നാൽ ഞങ്ങൾ ജനങ്ങൾക്ക് സേവനം നൽകുന്നുണ്ട്. അതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കുന്നു.

പ്രതിഷേധ സമരങ്ങളിലും കേരളം നമ്പർ വൺ

പ്രതിഷേധ സമരങ്ങളിലും കേരളം നമ്പർ വൺ

മൊത്തം കേസുകളുടെ എണ്ണത്തിന് പുറമേ, പ്രതിഷേധ സമരങ്ങളുടെ കാര്യത്തിലും കേരളം ഒന്നാമതാണ്. 1991 കേസുകലാണ് ഇത്തരത്തിൽ കേരളത്തിന്റെ പല ഭാഗങ്ങളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമിത വേഗത്തിൽ‌ വാഹനമോടിക്കുന്ന കാര്യത്തിലും കേരളം ഒന്നാമതാണ്. 1,64,174 കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ദേശീയതയെ അപമാനിക്കുന്നതിൽ ഒന്നാമത്

ദേശീയതയെ അപമാനിക്കുന്നതിൽ ഒന്നാമത്


മയക്കു മരുന്നുകളുമായി ബന്ധപ്പെട്ട കേസുകളിൽ കേരളം മൂന്നാം സ്ഥാനത്താണ്. മഹാരാഷ്ട്രയും പഞ്ചാബുമാണ് കേരളത്തിന് മുന്നിലുള്ളത്. ദേശീയതയെ അപമാനിക്കുന്ന കേസുകളിലും കേരളം ഒന്നാമതാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ദേശീയ പതാക, ഭരണഘടന, ദേശീയഗാനം, മാപ്പ് എന്നിവ പോലുള്ള രാജ്യത്തിന്റെ ചിഹ്നങ്ങളെ അവഹേളിക്കുന്നത് പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ നിയമത്തിന് കീഴിലുള്ള കേസുകൾ.

ചൈൽഡ് പ്രോനോഗ്രാഫിയിലും കേരളം മുന്നിൽ?

ചൈൽഡ് പ്രോനോഗ്രാഫിയിലും കേരളം മുന്നിൽ?

കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനും വീഡിയോ നിർമ്മിക്കുന്നതിനുമെതിരെ കേരളത്തിൽ 79 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇക്കര്യത്തലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം തന്നെയാണ് മുന്നിൽ. ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്ത കാര്യത്തിൽ കേരളം അഞ്ചാം സ്ഥാനത്താണ്. 2035 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിൽ 1085 കേസുകളിലും കുട്ടികളാണ് ഇര. ത്രിവർണ്ണ, ഭരണഘടന പോലുള്ള ദേശീയ ചിഹ്നങ്ങളെ അപമാനിച്ചതിന് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണെന്നതും കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് രജിസ്റ്റർ ചെയ്ത 79 കേസുകളും ആശങ്കയ്ക്ക് വഴിവെക്കുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമക്കുന്നു.

English summary
Kerala tops in crime chart with 6.5 lakh police cases in 2017: National Crime Records Bureau
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X