Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യത, മലബാറിൽ സ്ഫോടനവും !!! സായുധസംഘം വയനാട്ടിൽ (?)

കുപ്പുദേവരാജ്, അജിത എന്നിവര്‍ കൊല്ലപ്പെട്ടതിനുള്ള പ്രത്യാക്രമണമായിരിയ്ക്കും നടക്കുക.

ദില്ലി: കേരളത്തില്ഡ മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര ഇന്റലിജന്ഡസ് ബ്യൂറോയുടെ മുന്നറിയിപ്പ്. നിലമ്പൂരിലെ കരളായ് വനത്തില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജ്, അജിത എന്നിവര്‍ കൊല്ലപ്പെട്ടതിനുള്ള പ്രത്യാക്രമണമായിരിയ്ക്കും നടക്കാന്‍ പോവുകയെന്ന് സംസ്ഥാന ഇന്റലിജന്‍സിന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.

മഴയ്ക്ക് മുമ്പ്

ഈ വേനല്‍ക്കാലത്ത് തന്നെ സംസ്ഥാനത്ത് മാവോയിസ്റ്റ് ആക്രമണം ഉണ്ടാകുമെന്നാണ് ഇന്റലിജൻസ് റിപ്പോര്‍ട്ട്.വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുലര്‍ത്തുന്നുണ്ട്.

സുരക്ഷ

കരുളായ് വനത്തിലെ മാവോയിസ്റ്റ് വേട്ടയ്ക്ക് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്‌റയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.

തമ്പടിച്ചു

വയനാട്, അഗളി വനമേഖലകളില്‍ തൊണ്ണൂറോളം മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് ഐബി റിപ്പോര്‍ട്ട്. ഇവരുടെ കൈവശം ആയുധങ്ങള്‍ ഉള്ളതായും റിപ്പോര്‍ട്ട് ഉണ്ട്. കരിങ്കല്‍ ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചത്.

സ്‌ഫോടനം

സംസ്ഥാനത്ത് സ്‌ഫോടനങ്ങള്‍ നടക്കാന്‍ സാധ്യത ഉണ്ടെന്നും ഐ ബി റിപ്പോര്‍ട്ട് ഉണ്ട്. തമിഴ്‌നാട്ടിലെയും മറ്റും മാവോയിസ്റ്റ് സംഘത്തിലെ സ്‌ഫോടന വസ്തുക്കള്‍ ഉണ്ടാക്കാന്‍ വിദഗ്ദ്ധരായവര്‍ കേരളത്തില്‍ എത്തി എന്നാണ് റിപ്പോര്‍ട്ട്.

 ജാഗ്രത

തിരക്കുള്ള സ്ഥലങ്ങളിലും വാഹനങ്ങളിലും ബോംബ് സ്‌ഫോടനം നടത്താന്‍ സാധ്യത ഉണ്ടെന്നാണ് ഐ ബി മുന്നറിയിപ്പ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ട് പോകാനും സാധ്യത ഉണ്ടത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+