കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്‍ലോക്ക് നാലാം ഘട്ടം ഇന്ന് മുതല്‍; പൊതുപരിപാടികള്‍ക്ക് വിലക്കില്ല; മറ്റ് ഇളവുകള്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവ് ഇന്ന് മുതല്‍ നിലവില്‍ വരും. നിരവധി ഇളവുകളാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഒപ്പം കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പരിമിതിയുണ്ട്.

രാജ്യത്തെ അണ്‍ലോക്കിംഗ് നാലാംഘട്ടത്തിലെത്തി നില്‍ക്കുമ്പോളും കൊവിഡ് രോഗവ്യാപനം കുത്തനെ ഉയരുകയാണ്. ഇന്ത്യയിലെ കൊവിഡ് ബാധിതര്‍ 37 ലക്ഷത്തോടടുക്കുകയാണ്. പ്രതിദിനം 70000 പേരിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. എന്നാല്‍ മെട്രോ സര്‍വ്വീസുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ നിരവധി ഇളവുകളാണ് അനുവദിച്ചിട്ടുള്ളത്.

 മെട്രോ സര്‍വ്വീസ്

മെട്രോ സര്‍വ്വീസ്

രാജ്യത്തെ മെട്രോ സര്‍വ്വീസുകള്‍ക്ക് അനുമതി മല്‍കിയിട്ടുണ്ട്. സെപ്തംബര്‍ 7 മുതലാണ് മെട്രോ സര്‍വ്വീസ് പുനരാരംഭിക്കുക. കൊവിഡ് പ്രൊട്ടോകോള്‍ കൃത്യമായി പാലിച്ച് മാത്രമെ സര്‍വ്വീസ് നടത്താനാവു. ഇതിന് പുറമേ പൊതുപരിപാടികള്‍ നടത്തുന്നതിനും അനുമതിയുണ്ട്. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് അനുമതി.

Recommended Video

cmsvideo
Vaccine is haram for Muslims says Imam
 യാത്ര

യാത്ര

സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുന്നതിന് യാതൊരു നിയന്ത്രണങ്ങളും ഇല്ല. ഇത്തരം യാത്രകള്‍ക്ക് പ്രത്യേകം പെര്‍മിറ്റികളും ഏര്‍പ്പെടുത്തില്ല. എന്നാല്‍ 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് യാത്ര അനുവദനീയമല്ല. എന്നാല്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് വരുന്നവര്‍ക്ക് ഇ പാസ് നിര്‍ബന്ധമാണ്. എന്നാല്‍ അനാവശ്യമായി യാത്ര നടത്തരുടെന്നാണ് നിര്‍ദേശം.

പൊതുപരിപാടി

പൊതുപരിപാടി

പരമാവധി 100 പേര്‍ക്ക് വരെ പൊതുപരിപാടികളില്‍ പങ്കെടുക്കാം. മുഴുവന്‍ പേരും കൃത്യമായി സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. പരിപാടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും തെര്‍മല്‍ പരിശോധന നിര്‍ബന്ധമാണ്. എന്നാല്‍ സിനിമാ തിയേറ്ററുകള്‍ക്കും സ്വിമ്മിപൂളുകള്‍ക്കും തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ ഓപ്പണ്‍ തിയറ്ററുകള്‍ക്ക് 21 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം.

 വിദ്യഭ്യസ സ്ഥാപനങ്ങള്‍

വിദ്യഭ്യസ സ്ഥാപനങ്ങള്‍

അതേസമയം വിദ്യഭ്യസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ സാഹചര്യമല്ലെന്ന് വിലയിരുത്തല്‍. സ്‌ക്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നതിന് 50 ശതമാനം അധ്യാപകരം അനുവദിക്കും. 9 മുതല്‍ 12 വരെ ക്ലാസുകാര്‍ക്ക് അധ്യാപകരുടെ സഹായം തേടാന്‍ പുറത്ത് പോകാം. അതേസമയം ഡിസംബര്‍ പതിവ് രീതിയില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കേണ്ടതില്ലായെന്നാണ് തീരുമാനം. സീറോ അക്കാദമിക് ഇയര്‍ ആക്കുന്നതും പരിഗണനയില്‍ ഉണ്ട്.

English summary
Kerala Unlock 4.0: Will Buses and Local Trains Run In State? Here's The New Guidelines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X