കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതല്‍ കേന്ദ്രസഹായം എത്തുന്നു; വിമര്‍ശിച്ചവര്‍ക്ക് മറുപടി, ഉറപ്പ് ലഭിച്ചു, മോദി നിരീക്ഷിക്കുന്നു

  • By Ashif
Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: കേരളത്തിന് കൂടുതല്‍ കേന്ദ്രസഹായമെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുസംബന്ധിച്ച് ഗവര്‍ണര്‍ പി സദാശിവത്തിന് ഉറപ്പ് നല്‍കി. ആദ്യഘട്ടമായി പ്രഖ്യാപിച്ച 600 കോടിക്ക് പുറമെയാണ് ഇനിയും സഹായം നല്‍കുക.

modi

മോദിയും ഗവര്‍ണറും നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാന വിഷയം കേരളത്തിലെ പ്രളയ ദുരന്തമായിരുന്നു. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡമനുസരിച്ച് അധിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ഗവര്‍ണര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

പ്രളയ ദുരന്തത്തിന്റെ ആദ്യ നാളുകളില്‍ തന്നെ കേന്ദ്രം വിഷയത്തില്‍ ഇടപെട്ടിരുന്നു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കേരളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 100 കോടി ആശ്വാസ ധനം പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീടാണ് പ്രധാനമന്ത്രി മോദി എത്തിയത്. അദ്ദേഹം 500 കോടി വാഗ്ദാനം ചെയ്തു.

അര്‍ണബ് ഗോസ്വാമിക്ക് പൊങ്കാലയിട്ട് ട്രോളന്‍മാര്‍.... കേരളത്തിലെ അര്‍ണബ് പിന്താങ്ങികള്‍ക്കും പൊങ്കാലഅര്‍ണബ് ഗോസ്വാമിക്ക് പൊങ്കാലയിട്ട് ട്രോളന്‍മാര്‍.... കേരളത്തിലെ അര്‍ണബ് പിന്താങ്ങികള്‍ക്കും പൊങ്കാല

കേരള സന്ദര്‍ശനത്തിന് ശേഷം എല്ലാ ദിവസവും കേരളത്തിലെ വിഷയങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് മോദി ഗവര്‍ണറോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ള സൗകര്യങ്ങള്‍ കൂടുതലായി അനുവദിച്ചത്. 40 ഹെലികോപ്റ്ററുകളും 31 വിമാനങ്ങളും അനുവദിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നും ഗവര്‍ണര്‍ വിലയിരുത്തി.

യുഎഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ കേരളത്തിന് പ്രഖ്യാപിച്ച സഹായധനം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെന്ന് ആരോപണമുയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ കൂടിക്കാഴ്ച. കേരളത്തിന് കൂടുതല്‍ സഹായം അനുവദിക്കുമെന്ന് മോദി മന്‍കി ബാത്ത് പരിപാടിയിലും അറിയിച്ചു.

English summary
Kerala will get more help from central govt; Says PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X