മലപ്പുറത്തെ പറ്റി ഞെട്ടിക്കുന്ന വിവരം; പ്രതിമാസം മതംമാറ്റുന്നത് 1000 പേരെ!! റിപ്പോര്‍ട്ട് തേടി
ഇപ്പോള്‍ എന്‍ഐഎ വിഷയം പരിശോധിക്കുന്നുണ്ട്. എന്ത് നടക്കുന്നുണ്ടെങ്കിലും സംഭവം വെളിച്ചത്തുവരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ദില്ലി: മലപ്പുറം ജില്ലയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളുമായി കേന്ദ്രമന്ത്രി. മലപ്പുറത്ത് പ്രതിമാസം 1000 പേരെ ഇസ്ലാമിലേക്ക് മതം മാറ്റുന്നുണ്ടെന്നാണ് ആരോപണം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍ ആണ് ഇക്കാര്യം പറഞ്ഞത്.
വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇങ്ങനെ പറയുന്നതെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാത്ത കേരള സര്‍ക്കാരിനെയും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.

മലപ്പുറത്ത് വ്യാപക മതംമാറ്റം
മലപ്പുറം ജില്ലയില്‍ വ്യാപക മതംമാറ്റം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് നേരത്തെവിവരം ലഭിച്ചിരുന്നത്രെ. ഇതുസംബന്ധിച്ച് കേരള സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

മതംമാറ്റത്തിന്റെ വലിയ കേന്ദ്രം
എന്നാല്‍ കേരള സര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് കേന്ദ്രമന്ത്രി പറയുന്നു. മലപ്പുറത്ത് മതംമാറ്റത്തിന്റെ ഒരു വലിയ കേന്ദ്രമുണ്ടന്നാണ് മന്ത്രി പറയുന്നത്

സ്ഥാപനത്തിന്റെ പേര് പറഞ്ഞില്ല
എന്നാല്‍ ആരോപിക്കപ്പെടുന്ന സ്ഥാപനത്തിന്റെ പേര് കേന്ദ്രമന്ത്രി പറഞ്ഞില്ല. മതംമാറ്റത്തിന്റെ കേന്ദ്രമുണ്ടെന്നും അത് മലപ്പുറത്താണെന്നും കേന്ദ്രമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍ ആരോപിക്കുന്നു.

ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും
ഈ കേന്ദ്രത്തില്‍ ഓരോ മാസവും ആയിരം പേരെ മതം മാറ്റുന്നുണ്ടെന്നും മന്ത്രി പറയുന്നു. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഇവിടെ മുസ്ലിമാക്കുന്നുണ്ടെന്നും മന്ത്രി പറയുന്നു.

കേരളത്തിലെത്തി ചര്‍ച്ച ചെയ്തു
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് കഴിഞ്ഞ മെയില്‍ കേരളത്തില്‍ വന്നിരുന്നു. മതം മാറ്റ കേന്ദ്രത്തെ കുറിച്ചുള്ള കാര്യം പോലീസ് മേധാവിയുമായും ചീഫ് സെക്രട്ടറിയുമായും സംസാരിച്ചു.

കാരണം അന്വേഷിക്കണം
എന്തടിസ്ഥാനത്തിലാണ് ഓരോ മാസവും 1000 പേരെ മതം മാറ്റുന്നത്. ദാരിദ്ര്യം ചൂഷണം ചെയ്യുകയാണോ. അതോ ജോലി തരാമെന്ന് പറഞ്ഞാണോ മതം മാറ്റുന്നത്. അല്ലെങ്കില്‍ ഭീഷണിപ്പെടുത്തിയാണോ എന്നും കേന്ദ്രമന്ത്രി ചര്‍ച്ചയില്‍ ചോദിച്ചിരുന്നു.

അന്വേഷിച്ച് കണ്ടെത്തണം
എന്തുതന്നെയായാലും അന്വേഷിച്ച് കണ്ടെത്തണം എന്നു മന്ത്രി ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറയുന്നു.

ലവ് ജിഹാദിനെ പറ്റി മിണ്ടില്ല
ലവ് ജിഹാദ് എന്ന വിഷയത്തില്‍ ഉന്നയിച്ച ചോദ്യത്തോട് പ്രതികരിക്കവെയാണ് മന്ത്രി ഇത്രയും ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ലവ് ജിഹാദ് വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തോട് അതൃപ്തി
തെലങ്കാന ബിജെപി ഘടകം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ ഹൈദരാബാദില്‍ എത്തിയപ്പോഴാണ് കേന്ദ്രമന്ത്രി ഹന്‍സ് രാജ് പിടിഐയോട് സംസാരിച്ചത്. മതം മാറ്റത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് കേരളത്തിലെ ഇടതുസര്‍ക്കാര്‍ നല്‍കാത്തതില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.

എന്‍ഐഎ വിഷയം പരിശോധിക്കുന്നു
ഇപ്പോള്‍ എന്‍ഐഎ വിഷയം പരിശോധിക്കുന്നുണ്ട്. എന്ത് നടക്കുന്നുണ്ടെങ്കിലും സംഭവം വെളിച്ചത്തുവരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്തെ കുറിച്ച് ബിജെപി നേതാക്കള്‍ പതിവായി ഉന്നയിക്കുന്ന ആരോപണമാണ് കേന്ദ്രമന്ത്രിയും പറഞ്ഞിരിക്കുന്നത്. എന്തെങ്കിലും തെളിവിന്റെ അടിസ്ഥാനത്തിലാണോ ഇക്കാര്യം പറയുന്നതെന്ന് അദ്ദേഹം വിശദീകരിച്ചിട്ടില്ല.












Click it and Unblock the Notifications