Get Updates
Get notified of breaking news, exclusive insights, and must-see stories!

72 ഹൂറിമാരല്ല... ഐസിസ് കേരളത്തിലെ യുവാക്കള്‍ക്ക് നല്‍കുന്ന വാഗ്ദാനം അതുക്കും മേലെ!

ഇസ്ലാമിന് വേണ്ടിയുള്ള വിശുദ്ധയുദ്ധം അഥവാ ജിഹാദില്‍ കൊല്ലപ്പെട്ടാല്‍ പരലോകത്ത് 72 ഹൂറിമാരെ കിട്ടും എന്നാണത്രെ വിശ്വാസം. ആരുടെ വിശ്വാസം. മതത്തിന് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്നവരുടെ വിശ്വാസം. അതല്ലാതെ, ഈ വിശ്വാസത്തിന് ഇസ്ലാമില്‍ എന്തെങ്കിലും അടിത്തറയുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് ഉത്തരം. എങ്കില്‍ പിന്നെ ഈ 72 ഹൂറിമാരുടെ കഥ എവിടെനിന്നു വന്നു. എവിടെ നിന്ന് വന്നാലും ഇങ്ങനെ ഒരു കഥയുണ്ട്. അത് സത്യം.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും യുവാക്കളെ ആകര്‍ഷിക്കുന്ന ഐസിസ് നല്‍കുന്ന വാഗ്ദാനങ്ങളില്‍ ഈ 72 ഹൂറിമാരല്ലത്രെ പ്രധാനപ്പെട്ടത്. പിന്നെയോ എന്ന് ചോദിച്ച് ഉത്തരം കണ്ടെത്തിയാല്‍ അത്ഭുതപ്പെട്ടുപോകും. വിശുദ്ധയുദ്ധം ചെയ്ത് മരിക്കുന്ന ആള്‍ സ്വര്‍ഗത്തിലേക്കാണ് പോകുക എന്നാണല്ലോ വെപ്പ്. സ്വര്‍ഗത്തിലെത്തിയാല്‍ മറ്റ് 70 പേരെക്കൂടി അവിടേക്ക് കൊണ്ടുപോകാന്‍ ഓരോ രക്തസാക്ഷിക്കും പറ്റുമത്രെ. എങ്ങനെയുണ്ട്.

isis-

കേരളത്തില്‍ നിന്നും ഐസിസിലേക്ക് പോയതായി സംശയിക്കുന്ന മലയാളി യുവാവ് മുഹമ്മദ് മര്‍വാന്‍ 72 ഹൂറിമാര്‍ക്കും മേലെയുള്ള ഈ വാഗ്ദാനത്തിലാണ് വീണ് പോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തം വീട്ടുകാര്‍ക്ക് അയച്ച സന്ദേശത്തിലാണ് മര്‍വാന്‍ ഇത് പറയുന്നത്. എനിക്കിനിയും ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ ബാക്കിയുണ്ട്. മുസ്ലിങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ എനിക്കെങ്ങനെയാണ് സ്വസ്ഥമായും സുഖമായും ജീവിക്കാന്‍ സാധിക്കുക - ഇതാണ് മര്‍വാന്റെ ചോദ്യം.

കാണാതായ ചെറുപ്പക്കാരില്‍ രണ്ടുപേര്‍ വീട്ടുകാര്‍ക്ക് അയച്ച സന്ദേശങ്ങളാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ജോലി പൂര്‍ത്തിയായാലേ തങ്ങള്‍ തിരിച്ചുവരൂ എന്നാണ് ഇരുവരും പറയുന്നത്. തങ്ങള്‍ വിട്ടുപോയത് കൊണ്ട് വീട്ടുകാര്‍ വിഷമിക്കരുത്. തങ്ങള്‍ മരിച്ചുപോയാല്‍ സ്വര്‍ഗത്തിലെത്തും. മറ്റ് 70 പേരെക്കൂടി സ്വര്‍ഗത്തിലെത്തിക്കാന്‍ തങ്ങള്‍ക്ക് കഴിയും - രണ്ട് പേരുടെയും സന്ദേശത്തില്‍ ഇതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+