Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യ മേഖലയിൽ നമ്പർ വൺ; രാജ്യത്തിന് മാതൃകയായ 'കേരള മോഡൽ'

970-കൾ മുതൽ, കേരളം സാമ്പത്തികമായി പിന്നാക്കാവസ്ഥയിലാണെങ്കിലും അതിന്റെ ആരോഗ്യ നേട്ടങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ പ്രശംസിക്കപ്പെട്ടു. 'വികസനത്തിനുള്ള കേരള മോഡൽ' മറ്റ് രാജ്യങ്ങൾക്ക് അനുകരിക്കാനുള്ള മാതൃകയായി ഇടയ്ക്കിടെ പരാമർശിക്കപ്പെടുന്നു. ആരോഗ്യ രംഗത്ത് കൈവരിച്ച ഈ നേട്ടങ്ങൾ കേരളത്തിലെ മനുഷ്യക്ഷേമത്തിന്റെ കൂടി സാക്ഷ്യപത്രമാണ്. പ്രതിരോധ-സാമൂഹിക ഇടപെടലുകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള കേരളത്തിന്റെ പ്രവർത്തനങ്ങളെല്ലാം ലോകത്തിന്റെ പല കോണുകളിലും ചർച്ചയായി മാറിയിട്ടുണ്ട്.

എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാകുന്നതും ചെലവ് കുറഞ്ഞതുമായ ആരോഗ്യപരിപാലനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ആരോഗ്യരംഗത്ത് പദ്ധതികൾ ആവിഷ്ക്കരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പിഎംബിജെകെ) - ആയുഷ്മാൻ ഭാരത്, ദേശീയ ആരോഗ്യ ദൗത്യം (എൻ എച്ച് എം), മിഷൻ ഇന്ദ്രധനുഷ്, നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ (എൻ ഡി എച്ച് എം), നവജാത ശിശു സുരക്ഷാ കാര്യക്രം (എൻഎസ്എസ്കെ), പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന പോലുള്ള പദ്ധതികളുടെ സഹായത്തോടെ ഈ വീക്ഷണം യാഥാർത്ഥ്യമായി. അതോടൊപ്പം തന്നെ ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളിലൂടെ ദരിദ്രർക്കും അവശത അനുഭവിക്കുന്നവർക്കും താങ്ങാനാവുന്ന വിലയിൽ ഗുണനിലവാരമുള്ള മരുന്നുകളും സർക്കാർ ലഭ്യമാക്കി. നിലവിൽ കേരളത്തിൽ മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലായി 787 ജൻ ഔഷധി സ്റ്റോറുകൾ (പിഎംബിജെകെ) പ്രവർത്തിക്കുന്നുണ്ട്.

health-

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ മൂന്നാം ഘട്ടത്തിനു കീഴിൽ കേരളത്തിലെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ശസ്ത്രക്രിയ ബ്ലോക്കും കേന്ദ്രസർക്കാർ സ്ഥാപിച്ചിട്ടുണ്ട്. 1957-ൽ ആരംഭിച്ച ഈ ആശുപത്രി ഏഴ് അയൽ ജില്ലകളിലെ തൃതീയ ആരോഗ്യ പരിരക്ഷ നൽകുന്നു. ഇവിടുത്തെ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിൽ 500 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളാണ് ഉള്ളത്. ഇതിൽ 190 എണ്ണം ഐസിയു കിടക്കകളാണ്. പത്തൊൻപത് മോഡുലാർ ഓപ്പറേഷൻ തിയറ്ററുകളും സി-ആം, എംആർഐ, സിടി സ്കാൻ, സിഎസ്എസ്ഡി കൂടാതെ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാൻറ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.

ഇതിനോടൊപ്പം തന്നെ പല ജില്ലകളിലേയും ഇഎസ്ഐ ആശുപത്രികളും കേന്ദ്രസർക്കാർ നവീകരിച്ചു. എറണാകുളത്തേയും ആശ്രമത്തേയും ഇഎസ്ഐ ആശുപത്രികളിൽ കിടക്കകളുടെ എണ്ണം വർധിപ്പിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ കൈക്കൊണ്ടു. പേരൂർക്കട, വടവാതൂർ, ആലപ്പുഴ, എറണാകുളം, ഒളരിക്കര, ഫറോക്ക് എന്നിവിടങ്ങളിലെ 6 ആറ് ഇഎസ്ഐ ആശുപത്രികളിൽ ഐസിയു സ്ഥാപിക്കാനും കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചു. തൃശൂർ, മുളങ്കുന്നത്തുകാവ് ഇഎസ്ഐ ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റും പേരൂർക്കട, ഒളരിക്കര, ഫറോക്ക് എന്നിവിടങ്ങളിലെ 3 ഇഎസ്ഐ ആശുപത്രികളിൽ കീമോതെറാപ്പി യൂണിറ്റുകളും സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ഇതുകൂടാതെ 2014-ൽ കേന്ദ്ര സർക്കാർ ആരംഭിച്ച ശ്രദ്ധേയമായ പദ്ധതിയായ മിഷൻ ഇന്ദ്രധനുഷ് വഴി സംസ്ഥാനത്തെ 90 ശതമാനം കുട്ടികൾക്കും സമ്പൂർണ വാക്സിനേഷൻ ഉറപ്പാക്കുകയും കേരളത്തിന്റെ ആരോഗ്യമേഖലയിൽ വലിയ നേട്ടമുണ്ടാക്കാനും സഹായിച്ചു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആരോഗ്യ മേഖലയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കിവരുന്നത്. സാധാരണക്കാർക്ക് ചെലവ് കുറഞ്ഞ ചികിത്സ ഉറപ്പാക്കാൻ ഇതുവഴി സാധിച്ചു. ലോകനിലവാരമുള്ള ആരോഗ്യ സംവിധാനങ്ങൾ ജനങ്ങൾക്കിടയിൽലെത്തിക്കാനും സർക്കാരിന് കഴിഞ്ഞു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടാൽ ചികിത്സ അപ്രാപ്യമായിരുന്ന കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ 36 ലക്ഷം രോഗികൾക്ക് ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ സർക്കാർ സൗജന്യ ചികത്സ ഉറപ്പാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ എയിംസ് ആരംഭിക്കാനുള്ള നിർദേശവും കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്.

ആരോഗ്യസംരക്ഷണ മേഖലയെ മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളുടെ ഫലമായി ആയുർദൈർഘ്യം, ശിശുമരണ നിരക്ക്, ജനനനിരക്ക്, മരണനിരക്ക് തുടങ്ങിയ ആരോഗ്യ സൂചികകളിൽ വലിയ നേട്ടമുണ്ടാക്കാൻ കേരളത്തിന് സാധിച്ചു. നിലവിൽ കേരളത്തിൽ 9,491ലധികം സ്വകാര്യ-പൊതുമേഖലാ ആരോഗ്യവിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഇവിടെയെല്ലാം 38000 പേരെ കിടത്തിചികിത്സിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. കേരളത്തിന്റെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ജനസംഖ്യ-കിടക്ക അനുപാതം 879 ആണ്, . അതായത് 879 പേർക്ക് ഒരു കിടക്ക എന്നതോതിൽ. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്ത്യയിലെ ഏറ്റവും കുറവ് മാതൃമരണ അനുപാതവും കേരളത്തിലേതാണ്. 100,000 അമ്മമാരിൽ 53 മരണങ്ങൾ മാത്രമാണ് സംഭവിക്കുന്നതെന്നാണ് കണക്ക്.

കേരളത്തിന്റെ സമ്പൂർണ ക്ഷേമം ഉറപ്പാക്കുന്നതിനായി ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസ അവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലുള്ള സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ വിപുലീകരിച്ചും ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ചെലവ് കുറഞ്ഞ മരുന്നുകൾ ലഭ്യമാക്കിയുമെല്ലാം സുപ്രധാന നടപടികളാണ് കേന്ദ്രസർക്കാർ ആരോഗ്യ മേഖലയിൽ കൈക്കൊണ്ടിട്ടുള്ളത്. ഇത്തരത്തിൽ ആരോഗ്യ രംഗത്തിന്റെ മികച്ച ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് മോദി സർക്കാർ നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുകയും ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ വിപുലീകരിക്കുകയും ചെയ്യുന്നതിലൂടെ കേരളത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ജനങ്ങൾക്കും ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ കേന്ദ്രസർക്കാർ ലഭ്യമാക്കുന്നു. കൂടാതെ, പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിച്ച് ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് അവബോധം നൽകുന്നത് വഴി എല്ലാവർക്കും മികച്ച ആരോഗ്യമെന്ന ലക്ഷ്യം കൈവരിച്ച് സുസ്ഥിര പുരോഗതി ഉറപ്പാക്കാനും സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+